ശ്രീനാരായണ ഗുരു - മഹാത്മാഗാന്ധി
സമാഗമം ശതാബ്ദി സെമിനാർ
ന്യൂമാഹി : ബ്രാഹ്മണിക യുക്തികളെ അതിൻ്റെ തന്നെ ആശയങ്ങൾ കൊണ്ട് നിശബ്ദരാക്കാൻ കഴിഞ്ഞു എന്നത് ശ്രീനാരായണ ഗുരുവിൻ്റെ പ്രത്യേകതയായിരുന്നു. ഗാന്ധി - ഗുരു സമാഗമത്തിൽ ഗുരുവിൻ്റെ മറുപടികളിൽ അഗാധമായ ചരിത്ര ബോധത്തിൻ്റെ സ്പർശമുണ്ടായിരുന്നു. എല്ലാ മതങ്ങളെയും ഉൾക്കൊള്ളുന്ന വിശാലമായ പ്രപഞ്ച വീഷണമായിരുന്നു ഗുരുവിൻ്റേതെന്ന് ചിന്തകനും എഴുത്തുകാരനുമായ ഡോ: ടി എസ് ശ്യാംകുമാർ പറഞ്ഞു ഏടന്നൂർ ശ്രീ നാരായണ മഠത്തിൻ്റെ ആഭിമുഖ്യത്തിൽ ശ്രീനാരാണ ഗുരു - മഹാത്മാഗാന്ധി സമാഗമത്തിൻ്റെ ശതാബ്ദി സെമിനാറിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സെമിനാർ
റബ്കോ ചെയർമാൻ കാരായി രാജൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അർജുൻ പവിത്രൻ അധ്യക്ഷത വഹിച്ചു. കെ രവീന്ദ്രൻ, കെ കെ സുബീഷ്, എം പ്രശാന്തൻ, സി പി സുധീർ, തയ്യിൽ രാഘവൻ എന്നിവർ സംസാരിച്ചു.

Post a Comment