o അവറോത്ത് മിഡിൽ സ്കൂൾ അടച്ചുപൂട്ടാനുള്ള നീക്കം ഉപേക്ഷിക്കണം : ഈസ്റ്റ് പള്ളൂർ റെസിഡൻസ് അസോസിയേഷൻ
Latest News


 

അവറോത്ത് മിഡിൽ സ്കൂൾ അടച്ചുപൂട്ടാനുള്ള നീക്കം ഉപേക്ഷിക്കണം : ഈസ്റ്റ് പള്ളൂർ റെസിഡൻസ് അസോസിയേഷൻ

 *അവറോത്ത് മിഡിൽ സ്കൂൾ അടച്ചുപൂട്ടാനുള്ള നീക്കം  ഉപേക്ഷിക്കണം : ഈസ്റ്റ് പള്ളൂർ റെസിഡൻസ് അസോസിയേഷൻ*




മാഹി : മാഹി ഈസ്റ്റ് പള്ളൂർ പ്രദേശത്തെ വിദ്യാഭ്യാസ രംഗത്ത് ചരിത്രപരമായ സുപ്രധാന സ്ഥാനം കൈവശമാക്കിയിട്ടുള്ള അവറോത്ത് ഗവണ്മെന്റ് മിഡിൽ സ്കൂൾ അടച്ചുപൂട്ടാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ഈസ്റ്റ് പളൂർ റെസിഡന്റ്‌സ് അസോസിയേഷൻ ആവശ്യപ്പെട്ടു.


1956-ൽ ഒരു ഏകാദ്ധ്യാപക വിദ്ധ്യാലയമായി ആരംഭിച്ചു നിലവിൽ LKG മുതൽ എട്ടാം ക്ലാസ്സ് വരെയുള്ള കുട്ടികൾ പഠിക്കുന്ന ഈ സ്‌കൂൾ, നിരവധി തലമുറകളുടെ വിദ്യാഭ്യാസ അടിത്തറയായിട്ടുണ്ട്.


വിദ്യാഭ്യാസം ഓരോ പൗരന്റെയും പ്രാഥമികാവകാശമാണെന്നിരിക്കെ, കുട്ടികളുടെ പഠനാവസരങ്ങളെ ഇല്ലാതാക്കുന്ന ഇത്തരം സർക്കാർ നടപടികൾ  യാതൊരു വിധത്തിലും അംഗീകരിക്കാനാവില്ലെന്ന് യോഗം  അഭിപ്രായപ്പെട്ടു.


ഈസ്റ്റ് പള്ളൂർ പ്രദേശത്തെ ഏക സർക്കാർ വിദ്യാലമായ പ്രസ്‌തുത സ്കൂൾ അടച്ചുപൂട്ടിയാൽ, പല വിദ്യാർത്ഥികൾക്കും  മികച്ച വിദ്യാഭ്യാസം ലഭിക്കാനുള്ള അവസരം നഷ്ടപ്പെടും. നിർധനരും സാധാരണക്കാരുമായ രക്ഷിതാക്കൾക്ക് സ്വകാര്യ സ്‌കൂളുകളിലെ ഉയർന്ന ഫീസ് കൊടുക്കാൻ കഴിയില്ല. അതിനാൽ, ഇവർക്ക് വ്യത്യസ്ത പ്രദേശങ്ങളിലേക്ക് പോകേണ്ടി വരും, അത് കുട്ടികളുടെ പഠനത്തെ പ്രതികൂലമായി ബാധിക്കും.


അതിനാൽ, സ്കൂൾ അടച്ചുപൂട്ടാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും, വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്കകൾ സർക്കാർ പരിഗണിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. സർക്കാർ ഈ വിഷയത്തിൽ അടിയന്തിരമായി ഇടപെടണമെന്നും, സ്കൂളിന്റെ നിലവാരവും സൗകര്യങ്ങളും മെച്ചപ്പെടുത്താനുള്ള നടപടികൾ സ്വീകരിക്കണമെന്നും യോഗം അഭിപ്രായപ്പെട്ടു.


സ്കൂൾ സംരക്ഷിക്കേണ്ടത് പൊതുജനങ്ങളുടെ ഉത്തരവാദിത്വമാണെന്നും, അതിനായി പ്രക്ഷോഭങ്ങൾ ഉൾപ്പെടെയുള്ള സമര നടപടികൾക്ക് തയ്യാറാകണമെന്നും യോഗം  അഭ്യർത്ഥിച്ചു.


പ്രസിഡന്റ് എം. അശോകന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അനിൽകുമാർ,പർവേസ്, രാഗേഷ്, സിറോഷ്‌ലാൽ ദാമോദരൻ, ഷൈനി, ഷിജി, ചന്ദ്രി, ഉണ്ണിമാഷ്, പ്രജിത്, മുബീന എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post