o ന്യൂ മാഹിയിൽ ജെൻഡർ റിസോഴ്സ് സെന്റർ ആരംഭിച്ചു*
Latest News


 

ന്യൂ മാഹിയിൽ ജെൻഡർ റിസോഴ്സ് സെന്റർ ആരംഭിച്ചു*

 *ന്യൂ മാഹിയിൽ ജെൻഡർ റിസോഴ്സ് സെന്റർ ആരംഭിച്ചു*



ന്യൂ മാഹി ഗ്രാമപഞ്ചായത്തിന്റെയും കുടുംബശ്രീയുടെയും നേതൃത്വത്തിൽ പഞ്ചായത്തിൽ ജെൻഡർ റിസോഴ്സ് സെന്റർ ആരംഭിച്ചു. ന്യൂ മാഹി പഞ്ചായത്ത് പ്രസിഡന്റ് എം.കെ സെയ്‌ത്തു ഉദ്ഘാടനം ചെയ്തു. മാനസികവും ശാരീരികവുമായ അതിക്രമങ്ങൾ നേരിടുന്ന

സ്ത്രീകൾക്കും കുട്ടികൾക്കും പിന്തുണയും സഹായവും താത്കാലിക അഭയവും നൽകുക, അതിക്രമത്തിന് ഇരയായവരെ മാനസികമായി സജ്ജരാക്കുക എന്നിവയാണ് ജെൻഡർ റിസോഴ്സ് സെന്ററിന്റെ ലക്ഷ്യം. സേവനത്തിനും പിന്തുണയ്ക്കുമായി എത്തുന്നവർക്ക് താത്കാലിക താമസ സൗകര്യവും കൗൺസിലിംഗും പുനരധിവാസ സഹായവും പരിരക്ഷയും നൽകും. സെന്ററുകളിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ടെലി കൗൺസിലിങ്ങ് സേവനവും ലഭ്യമാണ്.

Post a Comment

Previous Post Next Post