സെൻസായ് വിനോദ് കുമാറിനെ ആദരിച്ചു
മാഹി: വേൾഡ് കരാത്തെ ഫെഡറേഷന്റെ സെമിനാറിൽ ഡബ്ലിയു.കെ.എഫ് അംഗീകൃത കോച്ച് ആയി തിരഞ്ഞെടുക്കപ്പെട്ട സെൻസായി കെ. വിനോദ് കുമാറിനെ ആദരിച്ചു. സ്പോർട്സ് കരാത്തെ ഡോ അക്കാഡമി ഓഫ് ഇന്ത്യയുടെ പാറാൽ ഡോജോയിലെ വിദ്യാർഥികളും പരിശീലകരും രക്ഷിതാക്കളും ചേർന്നാണ് ആദരവ് നൽകിയത്. സെൻസായി രജനീഷ് അധ്യക്ഷത വഹിച്ചു. എഴുത്തുകാരനും പ്രഭാഷകനുമായ അഡ്വ. പി.കെ. രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. കരാത്തെ പരിശീലനരംഗത്ത് 38 വർഷം പിന്നിടുന്ന സെൻസായി വിനോദ്കുമാർ സ്പോർട്സ് കരാത്തെ ഡോ അക്കാഡമി ഓഫ് ഇന്ത്യയുടെ ചീഫ് ഇൻട്രക്ടറും എൻ.എസ്.കെയുടെ കേരള, പുതുച്ചേരി, ഖത്തർ, യു.എ.ഇ എന്നിവയുടെ ചീഫ് ഇൻസ്ട്രക്ടർ കൂടിയാണ്.
Post a Comment