പരാതിപ്പെട്ടി സ്ഥാപിച്ചു
മാഹി: വിദ്യാർത്ഥികൾക്കിടയിൽ മയക്ക് മരുന്ന് ഉപയോഗം, ലൈംഗിക അതിക്രമം, തുടങ്ങിയ കുറ്റകൃത്യങ്ങൾ പോലീസ് സ്റ്റേഷനിലോ, അധ്യാപകരോടോ വെളിപ്പെടുത്താൻ പറ്റാത്ത സാഹചര്യങ്ങളിൽ അറിയിക്കുവാനായി ജെ എൻ ജി എച്ച് എസ് എസ് ,സി ഇ ഭരതൻ സ്കൂൾ, മിഡിൽ സ്ക്കൂൾ എന്നിവിടങ്ങളിൽ മാഹി പോലീസ് പരാതിപ്പെട്ടികൾ സ്ഥാപിച്ചു
15 ദിവസത്തിലൊരിക്കൽ പരാതിപ്പെട്ടികൾ തുറന്ന് പരിശോധിക്കുമെന്ന് പോലീസ് അറിയിച്ചു
മാഹി പോലീസ് സൂപ്രണ്ട് ജി ശരവണൻ, മാഹി സർക്കിൾ ഇൻസ്പെക്ടർ ആർ ഷൺമുഖം, മാഹി എസ് ഐ കെ സി അജയകുമാർ ഗ്രേഡ്, മാഹി ട്രാഫിക്ക് യൂണിറ്റ് എസ് ഐ ജയശങ്കർ എസ്, ഗ്രേഡ് എസ്ഐ സുനിൽ പ്രശാന്ത് എന്നിവർ സംബന്ധിച്ചു

Post a Comment