*ആയുർവേദ മെഡിക്കൽ കോളജ് വിദ്യാർത്ഥികൾ അനിശ്ചിതകാല സമരം തുടങ്ങി*
മാഹി: ചാലക്കരയിലെ രാജീവ് ഗാന്ധി ഗവ: ആയുർവേദ മെഡിക്കൽ കോളജ് വിദ്യാർത്ഥികൾ അനിശ്ചിത കാല സമരം തുടങ്ങി.
മുഖ്യമന്ത്രി ഉറപ്പ് നല്കിയ പ്രതിമാസ സ്റ്റൈപ്പന്റ് വർധന നടപ്പിലാക്കണമെന്നാവശ്യപ്പെട്ടാണ് സമരം
സ്റ്റൈപ്പന്റ് ഉയർത്തുമെന്ന് 2022 ൽ മുഖ്യമന്ത്രി എൻ. രംഗസ്വാമി ഉറപ്പ് നൽകിയതായിരുന്നു.
5000ത്തിൽ നിന്ന് 20,000 രൂ യാക്കി ഉയർത്തണമെന്നും ആവശ്യപ്പെട്ടിരുന്നു
എം എൽ എമാരായ രമേശ് പറമ്പത്ത്, ശിവ എന്നിവർ ഇക്കാര്യം നിയമസഭയിൽ ഉന്നയിച്ചെങ്കിലും നടപടികളുണ്ടായില്ല. ഇത് സംബന്ധിച്ച് സ്‌പീക്കർ,ഗവർണ്ണർ തുടങ്ങിയവരടക്കമുള്ളവർക്ക് നിവേദനം നൽകിയിരുന്നു. മൂന്ന് വർഷമായിട്ടും വാഗ്ദാനം പാലിക്കപ്പെടാത്തതിനാലാണ് സംസ്ഥാന വ്യാപകമായി സമരം ആരംഭിചിടുള്ളത്. പുതുച്ചേരിയിൽ ആയുഷ് ആസ്ഥാനമന്ദിരത്തിന് മുന്നിൽ സമരം നടക്കുമ്പോൾ, മാഹിയിൽ രാജീവ് ഗാന്ധി ആയുർവേദ കോളജ് കാമ്പസിൽ പ്രകടനവും ധർണ്ണയും നടന്നു.
വിദ്യാർത്ഥി സംഘടനാ നേതാക്കളായ എൻ. കാർത്തികേയൻ, രാജശ്രീ, രഞ്ചിത്ത് റാത്തോഡ്, ഉമേശ് സിങ്ങ് യാദവ് . ചാരുമതി, ദിവ്യ, ശ്രീ, കൃഷ്ണ പ്രിയ, രിത്വ, സോവലറാം നേതൃത്വം നൽകി.

Post a Comment