ദേശീയ ശാസ്ത്ര ദിനാചരണവും സെമിനാറും നടത്തി
മാഹി: ബോട്ടണി ഡിപ്പാർട്ട്മെന്റ്, മഹാത്മാ ഗാന്ധി ഗവൺമെന്റ്റ് കോളജ് മാഹി, ജൻവാണി എഫ് എം എന്നിവയുടെ ആഭിമുഖ്യത്തിൽ ദേശീയ ശാസ്ത്ര ദിനം ആചരിച്ചു. പ്രിൻസിപ്പാൾ ഡോ. കെ കെ ശിവദാസൻ അധ്യക്ഷത വഹിച്ചു. പരിസ്ഥിതി ലേഖകൻ വിജയ കുമാർ ബ്ലാത്തൂർ ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി നിരീക്ഷകൻ വി ആർ.വിനയരാജിന്റെ കൂടെ 'പരിസ്ഥിതി നടത്തം' സംഘടിപ്പിച്ചു.. ബോട്ടണി വിഭാഗം മേധാവി ഡോ. ജി. പ്രദീപ്‌കുമാർ സ്വാഗതവും ഡോ കെ. ശശികല നന്ദിയും പറഞ്ഞു. ഡോ. കെഎം ഗോപിനാഥൻ, നിർമൽ മയ്യഴി, സുചിത്ര, സി. എച്ച്. പ്രഭാകരൻ എന്നിവർസംസാരിച്ചു. ഡോ. ഗിരിഷ് കുമാർ അതിഥികളെ പരിചയപ്പെടുത്തി.

Post a Comment