*ഫിക്സചർ പ്രകാശനം ചെയ്തു*
മാഹി സ്പോർട്സ് ക്ലബ്ബ് ലൈബ്രറി & കലാസമിതിയുടെ ആഭിമുഖ്യത്തിൽ 2025 ഫിബ്രവരി 08 മുതൽ 23 വരെ മയ്യഴി ഫ്ലഡ് ലിറ്റ് ഗ്രൗണ്ടിൽ നടക്കുന്ന വിന്നേർസിനുള്ള ഡൗൺടൗൺ മാൾ ട്രോഫിക്കും ,സൈലം ഷീൽഡിന്നും അതുപോലെ റണ്ണേർസിനുള്ള ലക്സ് ഐവി സലൂൺ ട്രോഫി ക്കും മെൻസ് ക്ലബ്ബ് സലൂൺ ഷീൽഡിന്നും വേണ്ടിയുള്ള നാൽപ്പത്തി ഒന്നാമത് അഖിലേന്ത്യാ സെവൻസ് ഫുട്ബാൾ ടൂർണ്ണമെൻ്റിൻ്റെ ഫിക്സ്ചർ പ്രകാശനം മയ്യഴി ഡപ്യൂട്ടി തഹസിൽദാറും ഫുട്ബാൾ പ്രേമിയുമായ ശ്രീ. മനോജ് വളവിൽ നിർവ്വഹിച്ചു.
മാഹി സ്പോർട്സ് ക്ലബ്ബിലെ ഫുട്ബാൾ ടൂർണ്ണമെൻ്റ് സംഘാടക സമിതി ആപ്പീസ്സിൽ നടന്ന ചടങ്ങിൽ
മുൻ സന്തോഷ് ട്രോഫി കളിക്കാരനുമായ മാഹി പോലീസ്സ് സബ്ബ് ഇൻസ്പെക്ടർ ശ്രീ.ഉമേഷ് ബാബു മുഖ്യഭാഷണം നടത്തി.
കൂടാതെ ടൂർണ്ണമെൻ്റ് കമ്മറ്റി അംഗങ്ങളായ അടിയേരി ജയരാജൻ, ജിനോസ് ബഷീർ എന്നിവർ സംസാരിച്ച ചടങ്ങിൽ മീഡിയാ കോർഡിനേറ്റർ ശ്രീകുമാർ ഭാനു നന്ദി പറഞ്ഞു.

Post a Comment