*വടകര കരിമ്പനപ്പാലത്ത് കടവത്തൂര്‍ സ്വദേശിയായ യുവാവ് ട്രെയിനിൽ നിന്ന് വീണു മരിച്ച നിലയിൽ*
കടവത്തൂര്‍ സ്വദേശി അമേഖ് (23) ആണ് മരിച്ചത്. ട്രെയിനിൽ നിന്ന് വീണ് മരിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. യുവാവിന്‍റെ പോക്കറ്റിൽ നിന്ന് ട്രെയിൻ ടിക്കറ്റ് കണ്ടെടുത്തു.
ഇന്ന് രാവിലെ പ്രദേശത്ത് ആക്രി പെറുക്കാൻ എത്തിയ ആളാണ് മൃതദേഹം കണ്ടത്.
പ്രദേശവാസികൾ വിവരം അറിയിച്ചതിനെ തുടർന്ന് റെയിൽവേ പോലീസും വടകര പോലീസും സംഭവസ്ഥലത്തെത്തി. യുവാവിന്റെ പോക്കറ്റിൽ നിന്നും മാഹിയിൽ നിന്നും ആലുവയിലേക്ക് പോവുന്നതിനായി എടുത്ത ടിക്കറ്റ് കണ്ടെത്തിയിട്ടുണ്ട്.
ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം വടകര ജില്ലാ ആശുപത്രിയിലേക്ക് മാറ്റും.
Post a Comment