o സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
Latest News


 

സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

 *സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു .*



 *മാഹി ഇൻസ്റ്റിറ്റ്യൂട്ടോഫ് ഡന്റൽ സയൻസ് & ഹോസ്പിറ്റലിൽ സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.*


*മാഹി :ചാലക്കര ഡന്റൽ കോളേജ് NSS ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് യൂത്ത് കേരളയുടെ സഹകരണത്തോടെ കോഴിക്കോട് MVR കാൻസർ സെന്റർ & റിസേർച്ച് ഇൻസ്റ്റിറ്റ്യുട്ടിന്റെ ബ്ലഡ് ബാങ്കിലേക്ക്  സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.. ക്യാമ്പ് കോളജ് പ്രിൻസിപ്പൽ ഡോ : അനിൽ മേലത്ത് ഉദ്ഘാടനം ചെയ്തു. കോളജ് NSS കോഡിനേറ്റർ ഡോ: അങ്കിത, ഡോ: സഹൽ, ബ്ലഡ് ബാങ്ക് കൗൺസിലർ അഭി,മാഹിയിലെ സന്നദ്ധ രക്തദാന ക്യാമ്പ് കോർഡിനേറ്റർ പി പി റിയാസ് വട്ടക്കാരി കൈതാൽ, BDYK കോർഡിനേറ്റേർമാരായ പി മുഹമ്മദ് മുസമ്മിൽ മട്ടന്നൂർ,റസ്ലത്ത് കണ്ണൂർ, സ്റ്റംസൽസ് ഡോണർ ചന്ദ്രൻ ഇരിട്ടി, മൻസൂർ തളിപ്പറമ്പ്, കോളേജ് NSS വളണ്ടിയേർസ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. .*


*കീമോ തെറാപ്പിയിലൂടെ മുടി നഷ്ടപ്പെടുന്ന കാൻസർ രോഗികൾക്ക് സൗജന്യമായി വിഗ്ഗ് നൽകുന്ന  BDYK യും തൃശൂർ അമലാ ഹോസ്പിറ്റലിന്റെയും കേശദാനം പദ്ധതിയിൽ അഴിയൂർ സ്വദേശികളായ സച്ചിന്റെയും ടീനുവിന്റെയും മകൾ നില സച്ചിൻ കേശദാനം ചെയ്തു. മാഹി എക്സൽ പബ്ലിക്ക് സ്കൂൾ വിദ്യാർത്ഥിനിയായ പത്തുവയസ്സുകാരി  നില സച്ചിന്റെ രണ്ടാമത്തെ കേശദാനമാണ്. MVR കാൻസർ സെന്റർ & റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ബ്ലഡ് ബാങ്ക് സൂപ്രവൈസർ അനൂപ് നില സച്ചിനിൻ നിന്നും മുടി ഏറ്റുവാങ്ങി. എൺപതോളം പേർ പങ്കെടുത്ത രക്തദാന ക്യാമ്പിൽ 47 പേർ രക്തദാനം ചെയ്തു.*

Post a Comment

Previous Post Next Post