കെ.ജയരാജൻ മാഹി റോട്ടറി പ്രസിഡണ്ട്: സംഗിത് സുരേന്ദ്രൻ സെക്രട്ടരി
മാഹി: മാഹി റോട്ടറിയുടെ പുതിയ സാരഥികൾ ചുമതലയേറ്റു ഗ്രീൻസ് ആയുർവേദ ഓഡിറ്റോറിയത്തിൽ നടന്ന ഇൻസ്റ്റലേഷൻ ചടങ്ങിൽ ഡിസ്ട്രിക്ട് ഗവർണ്ണർ ഡോ: സന്തോഷ് ശ്രീധർ മുഖ്യാതിഥിയായിരുന്നു. ഡിസ്ട്രിക്ട് മെമ്പർ ഷിപ്പ് ചെയർ കെ. ശ്രീധരൻ നമ്പ്യാർ ഇൻഡക്ഷൻ ഓഫീസറായിരുന്നു. കെ.ജയരാജൻ പ്രസിഡണ്ടായും, സംഗീത് സുരേന്ദ്രൻ സെക്രട്ടരിയായും ചുമതലയേറ്റു. ക്ലബ്ബ് അഡ്വൈസർ കെ.ചന്ദ്രൻ,വടകര റോട്ടറി ക്ലബ്ബ് പ്രസിഡണ്ട് കെ.രവിചന്ദ്രൻ, വടകര റോട്ടറി സെക്രട്ടരി കെ.ആർ. അനുപ്‌കുമാർ,അഡ്വ: എ.പി. അശോകൻ സംസാരിച്ചു. അംഗങ്ങൾ പ്രതിജ്ഞ ചൊല്ലി ചുമതലയേറ്റു.

Post a Comment