തീരദേശ മണൽ ഖനനത്തിനെതിരെ തീരദേശ ഹർത്താൽ: ചോമ്പാല ഹാർബറിൽ വിളംബര ജാഥ നടത്തി
ചോമ്പാല : കേന്ദ്രസർക്കാർ കടൽ മണലും ധാതുസമ്പത്തും ഖനനം ചെയ്യാൻ കോർപ്പറേറ്റ് മുതലാളിമാർക്ക് അനുവാദം നൽകാനുള്ള തീരുമാനത്തിനെതിരെ "മത്സ്യത്തൊഴിലാളികളുടെ ജീവിതം തകർക്കുന്ന കടൽ ഖനനം അനുവദിക്കില്ല" എന്ന പ്രഖ്യാപനവുമായി ഫെബ്രുവരി 27ന് കേരളത്തിൽ നടക്കുന്ന തീരദേശ ഹർത്താലിന്റെ വിജയത്തിനായി ഫിഷറീസ് കോഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചോമ്പാല ഹാർബറിൽ വിളംബര ജാഥ സംഘടിപ്പിച്ചു.
അരവിന്ദാക്ഷൻ മാടാക്കര അധ്യക്ഷത വഹിച്ച വിളംബര ജാഥയിൽ പി അശോകൻ, എ ടി ശ്രീധരൻ, സുനീഷ് മടപ്പള്ളി, ഷംസീർ ചോമ്പാല, അലി എരിക്കിൽ,യൂ വി വിനോദൻ, എന്നിവർ സംസാരിച്ചു.

Post a Comment