*മാഹി അഖിലേന്ത്യാ സെവൻസ് ഫുട്ബാൾ ടൂർണ്ണമെൻറിൻ്റെ*
*സീസൺ ടിക്കറ്റ് വിൽപ്പനയുടെ ഉത്ഘാടനം നടത്തി.*
മാഹി സ്പോർട്സ് ക്ലബ്ബ് ലൈബ്രറി & കലാസമിതിയുടെ ആഭിമുഖ്യത്തിൽ 2025 ഫെബ്രുവരി ആദ്യവാരത്ത് ആരംഭിക്കുന്ന നാൽപ്പത്തൊന്നാമത് അഖിലേന്ത്യാ സെവൻസ് ഫുട്ബാൾ ടൂർണ്ണമെൻറിൻ്റെ പ്രവേശന പാസ്സ് അഥവാ സീസ്സൺ ടിക്കറ്റിൻ്റെ വിൽപ്പന സംഘാടക സമിതി ആപ്പീസ്സിൽ വച്ച് മയ്യഴി ഗവ.ആശുപത്രി സീനിയർ സർജനും മികച്ച കായിക പ്രതിഭയുമായ ഡോ.മുഹമ്മദ് ഷാമിർ മുൻ മാഹി സ്പോർട്സ് ക്ലബ്ബിന്നു വേണ്ടി ബൂട്ടണിഞ്ഞ മങ്ങാട്ട് പ്രഭ കുമാറിന് നൽകി കൊണ്ട് ഉത്ഘാടനം നിർവ്വഹിച്ചു.
ടൂർണ്ണമെൻ്റ് കമ്മറ്റി കൺവീനർ അടിയേരി ജയരാജൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ ടൂർണ്ണമെൻ്റ് കോർഡിനേറ്റർ നികിലേഷ് കെ.സി. അദ്ധ്യക്ഷത വഹിച്ചു. ടൂർണ്ണമെൻ്റ് രക്ഷാധികാരി അഡ്വ.ടി.അശോക് കുമാർ, ശ്രീകുമാർ ഭാനു എന്നിവർ സംസാരിച്ചു.
Post a Comment