കേരളോത്സവത്തിൽ മൽസരിച്ച് വിജയം നേടിയവരെ ആദരിക്കുന്നു
കമ്പയിൻ സ്പോട്സ് ക്ലബ്ബ് ചോമ്പാലയുടെ ആഭിമുഖ്യത്തിൽ ക്ലബ്ബിനു വേണ്ടി ജില്ലാ, ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് തലങ്ങളിൽ കേരളോത്സവത്തിൽ മൽസരിച്ച് വിജയം നേടിയവരെ ആദരിക്കുന്നു. ചടങ്ങ് ജനുവരി 24 വൈകിട്ട് 7ന് കുഞ്ഞിപ്പള്ളി നാദവർദ്ധിനി ഓഡിറ്റോറിയത്തിൽ നടക്കും. ആദരവ് പരിപാടി ഇന്ത്യൻ ക്രിക്കറ്റ് എ ടീം കോച്ച് മസ്‌ഹർ മൊയ്തു ഉത്ഘാടനം ചെയ്യും. സമ്മാനദാനം കണ്ണൂർ ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡൻ്റ് ഫിജാസ് അഹ്മദ് നിർവഹിക്കും. .
Post a Comment