പൂർവ്വ വിദ്യാർഥിസംഗമം
മാഹി: മാഹി മഹാത്മാഗാന്ധി
ഗവ.ആർട്സ് കോളേജിലെ ആദ്യ പ്രി
ഡിഗ്രി ബാച്ച് പൂർവ്വ വിദ്യാർഥികളുടെ
കൂട്ടായ്മയായ 'മാക്മെയിറ്റ് 70-72'
മാഹിയിൽ ഒത്തുചേർന്നു. സംഗമം
ടി.കെ.ശ്രീനിവാസൻ
ഉദ്ഘാടനംചെയ്തു.എ.പി.മോഹനൻ,
സുരേന്ദ്രൻ, ഹരീന്ദ്രൻ എന്നിവർ
സംസാരിച്ചു. പുഷ്പൻ, ജയറാം എന്നിവർ
നേതൃത്വം നൽകി.കലാ പരിപാടികൾ,
ക്വിസ് മത്സരം എന്നിവ നടന്നു.
മൺമറഞ്ഞു പോയ സഹപാഠികളേയും,
അധ്യാപകരേയും അനുസ്‌മരിച്ചു. മുൻ
പ്രധാന മന്ത്രി ഡോ.മൻമോഹൻ സിംങ്ങ്,
എം.ടി.വാസുദേവൻ നായർ എന്നിവരുടെ
നിര്യാണത്തിൽ അനുശോചിച്ചു.

Post a Comment