*കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഓൺലൈൻ സേവന കേന്ദ്രത്തിന്റെ ഉദ്ഘാടനവും കുടുംബസംഗമവും സംഘടിപ്പിച്ചു*
പള്ളൂർ: മാഹി നാഷണൽ എക്സ്-സർവീസ്മെൻ കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ വാർഷിക ജനറൽബോഡി മീറ്റിങ്ങും മാഹി എക്സ്-സെർവീസ്മെൻ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഓൺലൈൻ സേവന കേന്ദ്രത്തിന്റെ ഉദ്ഘാടനവും കുടുംബസംഗമവും നടത്തി.
അറവിലകത്ത് പാലത്തിന് സമീപമുള്ള എൻ എക്സ് സി സി ഓഫീസിൽ റിട്ടയേർഡ് കേണൽ വിനോദ് ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ എക്സ്-സെർവീസ്മെൻ കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് ഗോപാലൻ നമ്പ്യാർ അധ്യക്ഷത വഹിച്ചു.
എൻ എക്സ് സി സി പ്രസിഡണ്ട് വിജയൻ കാവിൽ മുഖ്യ ഭാഷണം നടത്തി.
രാജലക്ഷ്മി , നളിനി ടീച്ചർ എന്നിവർ ആശംസ ഭാഷണം നടത്തി.
മോഹനൻ കിടാവ് സ്വാഗതവും ഗംഗാധരൻ കക്കൂഴിപറമ്പത് നന്ദിയും പറഞ്ഞു .
തുടർന്ന് വിവിധ കലാപരിപാടികളും അരങ്ങേറി

Post a Comment