o വോയിസ്‌ ഓഫ് മദീന മത പ്രഭാഷണത്തിന് പ്രൗഢോജ്വല സമാപനം
Latest News


 

വോയിസ്‌ ഓഫ് മദീന മത പ്രഭാഷണത്തിന് പ്രൗഢോജ്വല സമാപനം

 വോയിസ്‌ ഓഫ് മദീന മത പ്രഭാഷണത്തിന് പ്രൗഢോജ്വല സമാപനം.



ചാലക്കര. Sys, ssf ചാലക്കര യൂണിറ്റിന്റെ നേതൃത്വത്തിൽ മൂന്നു ദിവസങ്ങളിലായി നടന്ന  മതപ്രഭാഷണ പരമ്പരക്ക്  സമാപനം. Sys സാന്ത്വനം ചാലക്കരയുടെ നേതൃത്വത്തിൽ കിടപ്പിലായ രോഗികളെ വീട്ടിൽ പോയി സൗജന്യമായി പരിചരിക്കാൻ വേണ്ടി ആരംഭിക്കുന്ന ഹോം കെയർ പാലിയേറ്റീവുമായി ബന്ധപ്പെട്ടായിരുന്നു പരിപാടി സംഘടിപ്പിച്ചത്. ചാലക്കരയിൽ പ്രത്യേകം സജ്ജമാക്കിയ മർഹും മൂസ ഹാജി നഗറിൽ വച്ച് നടന്ന സമാപന സമ്മേളനത്തിൽ  കേരള മുസ്ലിം ജമാഅത്ത്  സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ്  ഇബ്രാഹിം ഖലീൽ ബുഖാരി തങ്ങൾ പ്രാർത്ഥന മജ്‌ലിസിന് നേതൃത്വം നൽകി. നൂറുകണക്കിന് ആളുകൾ പങ്കെടുത്ത പരിപാടിയിൽ  സഫ്വാൻ അബ്ദുൽ കരീം നൂറാനി മുഖ്യപ്രഭാഷണം നടത്തി. മാഹി റീജണൽ മസ്ജിദ് &  മദ്രസ കോർഡിനേഷൻ കമ്മിറ്റി ജനറൽ സെക്രട്ടറി TK വസീം മുഖ്യ അതിഥി ആയിരുന്നു. Sys ചാലക്കര യൂണിറ്റ് പ്രസിഡണ്ട് റുബീസ് ചാലക്കര സ്വാഗതം പറഞ്ഞ ചടങ്ങിൽ  സാന്ത്വനം ചാലക്കര കൺവീനർ ഫൈസൽ ഹാജി ആമിനാസ് അധ്യക്ഷതവഹിച്ചു.പെരിങ്ങാടി സംയുക്ത മഹൽ കാസി ശുകൂർ മുസ്‌ലിയാർ,MN ഹുസൈൻ സഖാഫി, അഷ്‌കർ സഖാഫി ഗൂടല്ലൂർ, സത്താർ സഖാഫി ഇടയിൽ പീടിക, അബ്ദുൽ റഷീദ് സഖാഫി ചൊക്ലി, മുനീർ ചെറുക്കല്ലായ്,റഫീഖ് വട്ടൊത്ത്, അസ്സു ഹാജി കുനിയിൽ, മൂസ ബലാരം വീട്ടിൽ, ഷംഷീർ കാരായിന്റവിട, തഫ്സീർ ഏടന്നൂർ, ഹിബാൻ, അൽത്താഫ്, നിസാം, സൽമാൻ,ജാബിർ, മുഹനദ്, ഷാൻ, ആദിൽ, നുഹ്മാൻ, സുബ്ഹാൻ, മിദ്‌ലാജ് എന്നിവർ സംബന്ധിച്ചു. നിഹാൽ ചന്തങ്കണ്ടി നന്ദി പറഞ്ഞു.

Post a Comment

Previous Post Next Post