സൈക്കിൾ സവാരിക്കൂട്ടായ്മമയായ കെവലിയേർസ് ദെ മായെ മൂൺ റൈഡ് നടത്തി
മാഹി:മയ്യഴിയിലെ സൈക്കിൾ സവാരിക്കൂട്ടായ്മമയായ കെവലിയേർസ് ദെ മായെ ഈ വർഷത്തെ അവസാന പൗർണ്ണമി ദിനരാത്രിയിൽ മയ്യഴിയിൽ നിന്ന് മുഴപ്പിലങ്ങാട്ടേക്കും തിരിച്ചും സൈക്കിളിൽ മൂൺ റൈഡ് നടത്തി. തണുത്ത ചന്ദ്രൻ എന്നും ബാല ചന്ദ്രൻ എന്നും വിശേഷിപ്പിക്കപ്പെടുന്ന ഏറ്റവും ദൈർഘ്യമേറിയ പൗർണ്ണമി ദർശനദിനത്തിലെ രാത്രി നടത്തിയ മൂൺ റൈഡ് മയ്യഴിയിലെ പൊലീസ് സബ്ബ് ഇൻസ്പെക്ടറും പുതുച്ചേരി സംസ്ഥാനത്തെ പ്രതിനിധീകരിച്ച് സന്തോഷ് ട്രോഫി ടീം ഫുട്ബാൾ കളിച്ച .ഉമേഷ് ബാബു മയ്യഴിയുടെ അതിർത്തിയിൽ ഫ്ലാഗ്ഗ് ഓഫ് ചെയ്തു. അഡ്വ.ടി. അശോക് കുമാർ, കക്കാടൻ വിനയൻ, ശ്രീകുമാർ ഭാനു,ഡോ.വിജേഷ് അടിയേരി, രാജേഷ്.വി.ശിവദാസ്, അദൈത്.പി.കെ, സുധാകരൻ.എ,സൻജയ്.സി.കെ,സിയോണ .പി .കെ യദുനന്ദ് ചാരോത്ത്, സരുൺ കുഞ്ഞിപ്പള്ളി, വികാസ്.എ.ടി, വികാസ് ചെമ്മേരി,ഹർഷാദ് എടവന, ആനന്ദ് ചാരോത്ത് തുടങ്ങി പതിനഞ്ചോളം സൈക്കിൾ റൈഡേർസ് മൂൺ റൈഡിൽ പങ്കെടുത്തു.
Post a Comment