പള്ളൂർ സ്കൂൾ ഗ്രൗണ്ടിൻ്റെ ഭിത്തിയിൽ കൈവരി സ്ഥാപിക്കണം
മാഹി: പള്ളൂരിൽ നിന്നും മാഹിക്കു പോവുന്ന പ്രധാന റോഡിൻ്റെ വശത്തായി പള്ളൂർ വി.എൻ.പുരുഷോത്തമൻ ഗവ. ഹയർ സെക്കന്ററി സ്കൂൾ ഗ്രൗണ്ടിന്റെ ഭിത്തിയിൽ കൈവരി സ്ഥാപിച്ച് സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപെട്ട് പ്രിയദർശിനി സോഷ്യൽ ആക്ഷൻ ഫോറം ഭാരവാഹികൾ മാഹി റീജ്യണൽ അഡ്മിനിസ്ട്രേറ്റർക്ക് നിവേദനം നൽകി. ഗ്രൗണ്ടിൽ നിന്നും 30 അടിയോളം ഉയരത്തിലായുള്ള ഈ മതിലും റോഡും സമമായി നിൽകുന്നതിനാൽ അപകടത്തിനുള്ള സാധ്യത ഏറുന്നു. റോഡിന്റെ വശങ്ങൾ കോൺഗ്രീറ്റ് ചെയ്ത് ഉയർത്തിയതാണ് കാരണം. നിരവധി കുട്ടികൾ ഉൾപ്പെടെ പൊതു ജനങ്ങൾ ഏറ്റവും കൂടതൽ എത്തിച്ചേരുന്ന കളിസ്ഥലം കൂടിയാണിത്. ഏതു സമയവും വൻദുരന്തം ഉണ്ടാവാൻ സാധ്യതയുള്ളതിനാൽ മതിലിനു മുകളിലായി ഗ്രിൽസ്സ് സ്ഥാപിച്ച് സുരക്ഷ ഒരുക്കനുള്ള നടപടി സ്വീകരിക്കണമെന്ന് സത്യൻ കേളോത്ത്', അഡ്വ.എ.പി.അശോകൻ, കെ.വി.ഹരീന്ദ്രൻ, ശിവൻ തിരുവങ്ങാടൻ 1)ന്നിവർ ആവശ്യപ്പെട്ടു.

Post a Comment