o ഭിന്നശേഷി കലാമേള നടത്തി
Latest News


 

ഭിന്നശേഷി കലാമേള നടത്തി

 ഭിന്നശേഷി കലാമേള നടത്തി



ന്യൂമാഹി ഗ്രാമപഞ്ചായത്ത് ഭിന്നശേഷി കലാമേള എം മുകുന്ദൻ പാർക്കിൽ വച്ച് നടത്തി. ന്യൂ മാഹി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്  സെയ്തു എംകെയുടെ അധ്യക്ഷതയിൽ തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വൈസ്  പ്രസിഡൻറ് പി ആർ വസന്തൻ മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിന് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മാണിക്കോത്ത് മഗേഷ് സ്വാഗതം പറഞ്ഞു. പരിപാടിയിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ്  അർജുൻ പവിത്രൻ തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ  മഞ്ജുഷ കെ ഡി , ന്യൂ മാഹി ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ  ഷർമിള കെ എസ്, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ലത എംകെ  ന്യൂ മാഹി ഗ്രാമപഞ്ചായത്ത് സെക്രട്ടറി  ലസിത കെ എ എന്നിവർ ആശംസ അർപ്പിച്ചു. തുടർന്ന് ന്യൂമാഹി ഗ്രാമപഞ്ചായത്ത് പരിധിയിലെ കുട്ടികളുടെ വിവിധ കലാപരിപാടികളും സമ്മാനദാനവും നടത്തി. ന്യൂ മാഹി ഗ്രാമപഞ്ചായത്ത് ഐസിഡിഎസ് സൂപ്പർവൈസർ  സിന്ധു കെ കെ ചടങ്ങിന് നന്ദി പറഞ്ഞു

Post a Comment

Previous Post Next Post