അഴിയൂരിൽ യൂത്ത് ലീഗ് സമ്മേളനവും റാലിയും നാളെ .
അഴിയൂർ: അഴിയൂർ പഞ്ചായത്ത് മുസ്ലീം യൂത്ത് ലീഗ് പൊതു സമ്മേളനവും റാലിയും നാളെ (ഞായർ ) അഴിയൂർ ചുങ്കത്ത് പ്രത്യേകം സജ്ജമാക്കിയ നെയിം, റഫ് നാസ് നഗറിൽ വെച്ച് നടക്കും.
സ്കൗട്ട്, ബാൻഡ് മേളം, കോൽക്കളി , ദഫ് മുട്ട്, ഡി.ജെ എന്നിവയുടെ അകമ്പടിയോടെ കൂടി നടക്കുന്ന റാലിവൈകുന്നരം 4 ന് കുഞ്ഞിപ്പള്ളി പരിസരത്ത് നിന്നും ആരംഭിച്ച് പൂഴിത്തല വഴി അഴിയൂർ ചുങ്കത്ത് സമാപിക്കും. തുടർന്ന് നടക്കുന്ന പൊതു സമ്മേളനം മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം.ഷാജി ഉൽഘാടനം ചെയ്യും.
മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കൽ അബ്ദുള്ള, ഷാഫി പറമ്പിൽ എം.പി, യൂത്ത് ലീഗ് ദേശീയ സെക്രട്ടറി ഷിബു മീരാൻ , മുസ്ലീം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ടി.ടി.ഇസ്മായിൽ, യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് മിസ്ഹബ് ,യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ടി.മൊയ്തീൻ കോയ , തുടങ്ങിയവർ പങ്കെടുക്കും.

Post a Comment