കലാഗ്രാമത്തിൽ ചിത്രകലാ വിദ്യാർഥികളുടെ ചിത്രപ്രദർശനം
ന്യൂമാഹി : ന്യൂമാഹി മലയാളകലാഗ്രാമം 31ാം വാർഷികാഘോഷത്തിൻ്റെ കലാഗ്രാമം ചിത്രകലാ വിദ്യാർഥികളും അധ്യാപകരും ചേർന്ന് എഴുപതോളം ചിത്രങ്ങളുടെ പ്രദർശനം കലാഗ്രാമം എം.വി. ദേവൻ ആർട്ട് ഗാലറിയിൽ തുടങ്ങി.
കലാഗ്രാമം ട്രസ്റ്റി ഡോ. എ.പി. ശ്രീധരൻ ഉദ് ഘാടനം ചെയ്തു. ട്രസ്റ്റി അംഗങ്ങളായ എ. ബാലൻ, എ.പി. പ്രേംരാജി, എ.പി. വിജയൻ, യു. കരുണൻ, അഡ്മിനിസ്ട്രേറ്റർ പി. ജയരാജൻ, സംഘാടക സമിതി കൺവീനർ അസീസ് മാഹി, ചിത്രകലാ അധ്യാപകരായ സുരേഷ് കൂത്തുപറമ്പ്, പ്രശാന്ത് ളവിലം, നിവിൻ രാജ് തുടങ്ങിയവർ പങ്കെടുത്തു. പ്രദർശനം ശനിയാഴ്ച സമാപിക്കും.

Post a Comment