o മാഹി കോളേജിലെ പൂർവ്വ വിദ്യാർഥികൾ ഒത്തു ചേർന്നു
Latest News


 

മാഹി കോളേജിലെ പൂർവ്വ വിദ്യാർഥികൾ ഒത്തു ചേർന്നു

 മാഹി കോളേജിലെ പൂർവ്വ വിദ്യാർഥികൾ ഒത്തു ചേർന്നു.



മാഹി: മാഹി മഹാത്മാഗാന്ധി ഗവ.ആർട്സ് കോളേജിലെ ആദ്യ പ്രി ഡിഗ്രി ബാച്ച് പൂർവ്വ വിദ്യാർഥികളുടെ കൂട്ടായ്മയായ 'മാക്മെയിറ്റ് 70-72' മാഹിയിൽ ഒത്തുചേർന്നു.സംഗമം ടി.കെ.ശ്രീനിവാസൻ ഉദ്ഘാടനം ചെയ്തു.എ.പി.മോഹനൻ, സുരേന്ദ്രൻ, ഹരീന്ദ്രൻ എന്നിവർ സംസാരിച്ചു.പുഷ്പ്പൻ, ജയറാം എന്നിവർ നേതൃത്വം നൽകി.കലാ പരിപാടികൾ, ക്വിസ് മത്സരം എന്നിവ നടന്നു. മൺമറഞ്ഞു പോയ സഹപാഠികളേയും, അധ്യാപകരേയും അനുസ്മരിച്ചു. അടുത്തിടെ അന്തരിച്ച മുൻ പ്രധാന മന്ത്രി ഡോ.മൻമോഹൻ സിംങ്ങ്, എം.ടി.വാസുദേവൻ നായർ എന്നിവരുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി

Post a Comment

Previous Post Next Post