o അഴിയൂർ പഞ്ചായത്തിൽ നാളെ ഹർത്താൽ*
Latest News


 

അഴിയൂർ പഞ്ചായത്തിൽ നാളെ ഹർത്താൽ*

 *അഴിയൂർ പഞ്ചായത്തിൽ നാളെ ഹർത്താൽ* 

ഹർത്താലിനെ ബിജെപി പിന്തുണയ്ക്കില്ല




അഴിയൂർ*: ദേശിയ പാതയിൽ കുഞ്ഞിപ്പള്ളി  ടൗണിൽ സഞ്ചാര സ്വാതന്ത്ര്യം  നിഷേധിക്കുന്ന ദേശിയ പാത അതോറ്ററി നിലപാടിന് എതിരെ അഴിയൂർ പഞ്ചായത്തിൽ നാളെ ചൊവ്വാഴ്ച്ച ഹർത്താൽ നടത്താൻ തീരുമാനിച്ചു. കാലത്ത് ആറ് മുതൽ നാല് ഹർത്താൽ. രാഷ്ട്രീയ പാർട്ടികളും വ്യാപാരി സംഘടനകളും, മഹൽ കോ.ഓർഡിനേഷൻ കമ്മിറ്റിയും, ഹർത്താലിന് പിന്തുണ പ്രഖ്യാപിച്ചു. കുഞ്ഞിപ്പള്ളി ടൗണിൽ അടിപ്പാത സ്ഥാപിക്കണമെന്ന ആവശ്യയുമായി പ്രക്ഷോഭം നടത്താൻ സർവ്വക്ഷി പ്രതിനിധിയോഗം  തിരുമാനിച്ചു.  നാളെ കുഞ്ഞിപ്പള്ളി ടൗണിൽ ബഹു ജനറാലി നടക്കും. യോഗത്തിൽ മഹൽ കമ്മിറ്റി പ്രസിഡണ്ട് ടി.ജി നാസർ അധ്യഷത വഹിച്ചു. അഴിയൂർ ഗ്രാമ പഞ്ചായത്ത്  പ്രസിഡണ്ട് ആയിഷ  ഉമ്മർ , സുജിത്ത് പുതിയോട്ടിൽ, പി ബാബുരാജ് , യു എ  റഹീം, എ.ടി ശ്രീധരൻ , വിപി പ്രകാശൻ പ്രദീപ് ചോമ്പാല,,മുബാസ് കല്ലേരി, ഷംസീർ ചോമ്പാല, റഫീക്ക് അഴിയൂർ , ഇ എം ഷാജി , കെ പി ചെറിയ കോയ തങ്ങൾ, ഷമീർ . ചാപ്പയിൽ, പി.കെ കോയ, എ വി സനീദ് . വി.കെ അനിൽകുമാർ  എന്നിവർ സംസാരിച്ചു.



നാളത്തെ അഴിയൂർ പഞ്ചായത്ത് ഹർത്താലിനെ ബിജെപി പിന്തുണയ്ക്കില്ല




വടകര: കുഞ്ഞിപ്പള്ളി ഖബർസ്ഥാൻ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയപാത പ്രവർത്തികൾ തടഞ്ഞ മഹല്ല് കോർഡിനേഷൻ കമ്മിറ്റി പ്രവർത്തകരെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് സർവ്വകക്ഷി കൂട്ടായ്മയുടെ നേതൃത്വത്തിൽ അഴിയൂർ പഞ്ചായത്തിൽ ആഹ്വാനം ചെയ്ത ഹർത്താലിനെ ബിജെപി പിന്തുണയ്ക്കില്ല.


ദേശീയപാർട്ടി എന്ന നിലയിൽ ബിജെപി ക്ക് എല്ലായിടത്തും ഒരേ നിലപാടാണെന്നും വികസനത്തിന് ബിജെപി എതിരല്ലെന്നും  നേതാക്കൾ പറഞ്ഞു. തിരുവങ്ങൂർ നരസിംഹ പാർത്ഥസാരഥി ക്ഷേത്രത്തിന്റെ ഭൂമി ഭാഗികമായും,

മുക്കാളി അവധൂത മാത സമാധി മണ്ഡപവും, ചെല്ലട്ടാം വീട്ടിൽ ക്ഷേത്രവും ദേശീയപാത നിർമ്മാണ പ്രവർത്തിക്കായി പൂർണ്ണമായും പൊളിച്ച് നീക്കുകയും ചെയ്തപ്പോൾ  പ്രതിഷേധിക്കാതിരുന്നവർ കുഞ്ഞിപ്പള്ളി ഖബർസ്ഥാൻ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്ത് വരുന്നത് ഇരട്ടത്താപ്പാണെന്നും ആസന്നമായ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ന്യൂനപക്ഷ വോട്ടുകൾ നേടിയെടുക്കാനുള്ള കുതന്ത്രമാണെന്നും ബിജെപി അഴിയൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് പി വി സുബീഷ്, ജന:സെക്രട്ടറി അരുൺ കോറോത്ത് റോഡ് എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു

Post a Comment

Previous Post Next Post