പ്രതിഷേധ സമരം സംഘടിപ്പിച്ചു
റേഷൻ കട സ്തംഭനം :
സർക്കാറിന്റെ അനാസ്ഥയ്ക്കെതിരെ അഴിയൂർ ചുങ്കത്ത് എസ്ഡിപിഐ പ്രതിഷേധം സമരം സംഘടിപ്പിച്ചു
അഴിയൂർ:
റേഷന്‍ വിതരണ മേഖലയിലെ ഗുരുതരമായ പ്രതിസന്ധി മൂലം സാധാരണ ജനങ്ങളുടെ അന്നം മുട്ടുന്ന അവസ്ഥയിലായിട്ടും അനങ്ങാപ്പാറ നയം സ്വീകരിക്കുന്ന ഇടതു സര്‍ക്കാര്‍ നിലപാടിനെതിരേ എസ്ഡിപിഐ അഴിയൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ അഴിയൂർ ചുങ്കത്ത് പ്രതിഷേധ സമരം സംഘടിപ്പിച്ചു.
എസ് ഡി പി ഐ അഴിയൂർ പഞ്ചായത്ത് പ്രസിഡണ്ട് സമീർ കുനിയിൽ അധ്യക്ഷത വഹിച്ച പരിപാടിയിൽ സെക്രട്ടറി മനാഫ് കുഞ്ഞിപ്പള്ളി,അൻസാർ യാസർ,സാഹിർ പി,സനൂജ് ബാബരി,സീനത്ത് ബഷീർ,സബാദ് വിപി,റഹീസ് ബാബരി എന്നിവർ നേതൃത്വം നൽകി.

Post a Comment