ഉത്തര മേഖല പ്രൈസ് മണി ചെസ്സ് ടൂർണ്ണമെന്റ്
തലശ്ശേരി: പുന്നോൽ കുറിച്ചിയിൽ യങ്ങ് പയനിയേർസ് ലൈബ്രറി,റീഡിങ്ങ് റൂം,ആർട്സ് ആന്റ് സ്പോർട്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ കണ്ണൂർ ചെസ്സ് അസോസിയേഷന്റെ സഹകരണത്തോടെ ജനുവരി 5 ന് ഈയ്യത്തുങ്കാട് ശ്രീനാരായണ മഠം ഹാളിൽ സംഘടിപ്പിക്കുന്ന ഉത്തര മേഖല പ്രൈസ് മണി ചെസ്സ് ടൂർണ്ണമെന്റ് രാവിലെ 9 മണിക്ക് മുൻ മന്ത്രി കെ പി മോഹനൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ന്യൂമാഹി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം കെ സെയ്ത്തു അധ്യക്ഷത വഹിക്കും മുൻ സംസ്ഥാന ചെസ്സ് ചാമ്പ്യനും, കേരള ചെസ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറിയുമായ വി എൻ വിശ്വനാഥൻ മുഖ്യാതിഥിയായി പങ്കെടുക്കും. ന്യൂമാഹി പഞ്ചായത്ത് അംഗം ഷഹദിയ മധുരിമ,കണ്ണൂർ ചെസ്സ് അ സോസിയേഷൻ പ്രസിഡണ്ട് വി ശിവസാമി, സ്പോർട്‌സ് കൗൺസിൽ പ്രതിനിധി സി മോഹനൻ, എ.ഐ.കെ.എം.സി.സി മഹാരാഷ്ട്ര ജനറൽ സെക്രട്ടറി കെ പി അബ്ദുൾ ഗഫൂർ, ലൈബ്രറി കൗൺസിൽ തലശ്ശേരി മേഖല പ്രസിഡണ്ട് ടി പി.സനീഷ് കുമാർ എന്നിവർ സംസാരിക്കും.
രാവിലെ 10 മണി മുതൽ മൽസരങ്ങൾ ആരംഭിക്കും. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോഡ് ജില്ലകളിൽ നിന്നായി 200 അധികം കളിക്കാർ മൽ സരത്തിൽ പങ്കെടുക്കും. ഓപ്പൺ വിഭാഗത്തിലും, 15 വയസ്സിന് താഴെയുള്ള കുട്ടികൾക്കുമായി രണ്ട് വിഭാഗങ്ങളിലാണ് മൽസരം നടക്കുന്നത്. 50000 രൂപയുടെ കാഷ് പ്രൈസും,ട്രോഫികളും ഉൾപ്പെടെ 45 ഓളം സമ്മാനങ്ങൾ നൽകും. സമാപന പരിപാടി വൈകുന്നേരം 5 മണിക്ക് തലശ്ശേരി നഗരസഭ ചെയർ പേഴ്സൺ കെ എം ജമുനാറാണി ഉദ്ഘടനം ടനം ചെയ്യും ന്യൂമാഹി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് .അർജുൻ പവിത്രൻ അധ്യക്ഷത വഹി ക്കും. ന്യൂമാഹി ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ എം കെ ലത, ന്യൂമാഹി ഗ്രാമ പഞ്ചായത്ത് അംഗം ടി.എ.ഷർമ്മിരാജ്,ഈയ്യത്തുങ്കാട് ശ്രീനാരായണ മഠം പ്രസിഡണ്ട് കെ കെ സുബിഷ് സംസാരിക്കും
Post a Comment