റോഡ് റീ ടാർ ചെയ്തു
സഫ് വാനയ്ക്ക് സ്കൂളിൽ പോവാൻ ഇനി വാഹനം വീട്ടുമുറ്റത്തെത്തും
പൊട്ടിപ്പൊളിഞ്ഞ റോഡ് കാരണം ചാലക്കര എക്സൽ സ്കൂളിന് സമീപത്തെ ബൈത്തുൽ സഫ് വാനാസിലെ
വീൽ ചെയറിൽ ജീവിതം തള്ളി നീക്കുന്ന സഫ് വാനയുടെ സ്കൂൾ പഠനം പാതി വഴിയിൽ മുടങ്ങിയിരുന്നു
പൊട്ടി പൊളിഞ്ഞ് കുണ്ടും കുഴിയും നിറഞ്ഞ റോഡുകളാണ് സഫ് വാനയുടെ പഠനത്തിന് വില്ലനായത്
വീടുവരെ വാഹനമെത്താത്തതിനാലാണ്' സഫ് വാന യുടെ പഠനം മുടങ്ങിയത്.
അധികാരികളുടെയും, ജന പ്രതിനിധിയുടെയും ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും ലോകസഭ ഇലക്ഷൻ കാരണം വൈകുകയായിരുന്നു
ഈ റോഡുമായി ബന്ധപ്പെട്ട് കഴിയുന്ന 15 ഓളം കുടുംബങ്ങൾക്ക് ആശ്വാസമായി ഒടുവിൽ റോഡ് റീ ടാർ ചെയ്തു ഗതാഗതയോഗ്യമാക്കി
ഇത് സംബന്ധിച്ചു കരുണ അസ്സോസിയേഷനും, നാട്ടുകാരും പല തവണ നിവേദനം നല്കിരുന്നു
റോഡ് റീ ടാർ ചെയ്തതിൻ്റെ ആഹ്ളാദം പങ്കിടാൻ നാട്ടുകാരോടൊപ്പം എം എൽ എ കൂടിയെത്തിയതോടെ
നാട്ടുകാരുടെ സന്തോഷം ഇരട്ടിയായി
കേക്ക് മുറിച്ചാണ് നാട്ടുകാർ ആഹ്ളാദം പങ്കിട്ടത്
Post a Comment