o തലശ്ശേരിയിൽ പുതിയ ജില്ലാ കോടതി കെട്ടിട സമുച്ചയം നാടിന് സമർപ്പിച്ച് മുഖ്യമന്ത്രി*
Latest News


 

തലശ്ശേരിയിൽ പുതിയ ജില്ലാ കോടതി കെട്ടിട സമുച്ചയം നാടിന് സമർപ്പിച്ച് മുഖ്യമന്ത്രി*

 *തലശ്ശേരിയിൽ പുതിയ ജില്ലാ കോടതി കെട്ടിട സമുച്ചയം നാടിന് സമർപ്പിച്ച് മുഖ്യമന്ത്രി*



അനന്തമായി കേസ് നീണ്ടുപോകുന്നത് സാധാരണ ജനങ്ങൾക്ക് ജുഡീഷ്യറിയിലുള വിശ്വാസം നഷ്ടപ്പെടാൻ ഇടയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സാധാരണക്കാരന് വേഗത്തിൽ നീതി ലഭിക്കുന്ന ഇടങ്ങളായി കോടതികൾ മാറണമെന്നും മുഖ്യമന്ത്രി പറഞ്ഞു. തലശ്ശേരിയിൽ പുതിയ ജില്ലാ കോടതി കെട്ടിട സമുച്ചയം നാടിന് സമർപ്പിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.


ഇന്ത്യയിൽ അഞ്ച് കോടിയോളം കേസുകൾ കെട്ടിക്കിടക്കുകയാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കേസുകൾ തീർപ്പാക്കുന്നതിലെ കാലതാമസത്തെ കുറിച്ച് സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ് പറഞ്ഞത് ഗൗരവമായി കാണണം. ന്യായാധിപൻമാരുടെ കുറവ് ഉൾപ്പെടെയുള്ള കാരണങ്ങൾ കേസ് നീണ്ടുപോകുന്നതിന് കാരണമാകുന്നുണ്ട്. സാധാരണക്കാർക്ക് വേഗത്തിൽ നീതി ലഭിക്കുന്ന ഇടങ്ങളായി കോടതികൾ മാറണമെന്നും മുഖ്യമന്ത്രി പറഞ്ഞു


പുതിയ കോടതി കെട്ടിടങ്ങൾ, പുതിയ തസ്തികൾ, അഭിഭാഷകർക്കുള്ള ക്ഷേമപദ്ധതികൾ ഉൾപ്പെടെ സംസ്ഥാന സർക്കാർ ജുഡീഷ്വറിക്കായി നിരവധി കാര്യങ്ങൾ ചെയ്തുവരികയാണ്. കിഫ്ബി ഉള്ളതുകൊണ്ടാണ് കേരളത്തിൽ നിരവധി വികസന പദ്ധതികൾ യാഥാർത്യമായതെന്നും മുഖ്യമന്ത്രി പറഞ്ഞു.


പത്ത് കോടതികളുടെ പ്രവർത്തനോദ്ഘാടനം ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിതിൻ ജംദാർ നിർവ്വഹിച്ചു. മന്ത്രി പി എ മുഹമ്മദ് റിയാസ്, സ്പീക്കർ എ എൻ ഷംസീർ, ഷാഫി പറമ്പിൽ എം പി, ഹൈക്കോടതി ജഡ്ജിമാരായ എ മുഹമ്മദ് മുസ്താഖ്, എ കെ ജയശങ്കരൻ നമ്പ്യാർ, ടി ആർ രവി തുടങ്ങിയവർ പങ്കെടുത്തു. എട്ട് നിലകളിലായി അത്യാധുനിക സൗകര്യങ്ങളോടെയാണ് പുതിയ കെട്ടിടം നിർമ്മിച്ചിരിക്കുന്നത്.

Post a Comment

Previous Post Next Post