അനുസ്മരണം സംഘടിപ്പിച്ചു
പള്ളൂർ:പുരോഗമന കാലാസാഹിത്യ സംഘം പള്ളൂർ യൂണിറ്റും വനിതാ സാഹിതി പള്ളൂർ യൂണിറ്റും സംയുക്തമായി ഇതിഹാസ എഴുത്ത്കാരൻ എം.ടി യുടെയും വിഖ്യാത ഗായകൻ പി.ജയചന്ദ്രന്റെയും അനുസ്മരണം സംഘടിപ്പിച്ചു .
പള്ളൂർ കോഹിനൂർ ക്ലമ്പിൽ വെച്ച് നടന്ന ചടങ്ങിൽ വനിതാ സാഹിതി യൂണിറ്റ് സെക്രട്ടറി ശാന്തിനി അദ്ധ്യക്ഷത വഹിച്ചു. പു.ക.സ. തലശേരി മേഖലാ പ്രസിഡൻറ്റ് സുരാജ് ചിരക്കര ഉദ്ഘാടനം നിർവഹിച്ചു. പു.ക.സ. ജില്ലാ കമ്മിറ്റി അംഗം. ശ്രീമതി. ബബിത പൊന്ന്യം അനുസ്മര പ്രഭാഷണം നടത്തി.... പി.പി.ചന്ദ്രൻ സ്വാഗതം പറഞ്ഞു
ചടങ്ങിൽ പി.ജയചന്ദ്രന്റെയും എം.ടി. ചിത്രങ്ങളിലെയും ഗാനങ്ങൾ കോർത്തിനക്കി ഗാനാഞ്ജലി നടന്നു.

Post a Comment