o സ്വർണ്ണവ്യാപാരിയുടെ കൊലപാതകി ഇന്നും കാണാമറയത്ത്
Latest News


 

സ്വർണ്ണവ്യാപാരിയുടെ കൊലപാതകി ഇന്നും കാണാമറയത്ത്

 സ്വർണ്ണവ്യാപാരിയുടെ കൊലപാതകി ഇന്നും കാണാമറയത്ത്



തലശ്ശേരി സിബിഐ ഉൾപ്പടെ പല വിധ ഏജൻസികൾ അന്വേഷിച്ചിട്ടും പത്ത് വർഷക്കാലമായി നഗരമധ്യത്തിലെ സ്വർണ്ണക്കടയിൽ വെച്ച് സ്വർണ്ണ വ്യാപാരി കൊല്ലപ്പെട്ട കേസ് എങ്ങുമെത്തിയില്ല.


ട്രാഫിക് പൊലീസ് സ്റ്റേഷന്റെ ഒരു വിളിപ്പാടകലെ മെയിൻ റോഡിലെ സവിത ജ്വല്ലറി ഉടമ പി.കെ.ദിനേശനാണ് പത്ത് വർഷം മുമ്പ് കടയടക്കാൻ നേരത്ത് കടയ്ക്കകത്ത് കൊല്ലപ്പെട്ടിരുന്നത്. 2014 ഡിസമ്പർ 23 നാണ് നഗരത്തെ നടുക്കിയ കൊലപാതകം നടന്നിരുന്നത്.' കേരളത്തിലെയും കേന്ദ്രത്തിലെയും എണ്ണം പറഞ്ഞ കുറ്റാന്വേഷണ ഏജൻസികളെ വട്ടം കറക്കിയ ജ്വല്ലറി കൊലപാതകം സംഭവിച്ചത്.


ജ്വല്ലറിക്കുള്ളിൽ ഷർട്ട് അഴിച്ചു വെച്ച് പൂജാമുറിയിൽ പ്രാർത്ഥിക്കുമ്പോഴാണ് ഉടമയായ ചക്യത്ത് മുക്ക് സ്നേഹയിൽ പി.കെ.ദിനേശനെ(52]


അജ്ഞാതൻ പിന്നിൽ നിന്നും വെട്ടിയും കുത്തിയും നിഷ്ഠൂരമായി

കൊലപ്പെടുത്തിയത്.


സഹോദരൻ മഹേഷാണ് ആദ്യം കാണുന്നത് - മഹേഷിൻ്റെ നിലവിളി കേട്ട് ഓടിയെത്തിയ പരിസരവാസികൾ തൊട്ടടുത്ത ജനറൽ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ നഷ്ടപ്പെട്ടിരുന്നു. ലോക്കൽ പൊലീസും, പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ചെങ്കിലും യാതൊരു തുമ്പുംകിട്ടിയില്ല.


ഇതിനിടെ ദിനേശന്റെ അയൽക്കാരനായ ഗോവിന്ദരാജ് ഹൈക്കോടതിയെ സമീപിച്ചതോടെ അന്വേഷണം സി.ബി.ഐ.യ്ക്ക് കൈമാറി. നഗരമദ്ധ്യത്തിലെ ആളൊഴിഞ്ഞ കാട്ടുപറമ്പും അതിലെ പൊട്ടക്കിണറും വറ്റിച്ച്, പരിശോധിച്ചെങ്കിലും തെളിവിന്റെ കണിക പോലും സി.ബി ഐ.യ്ക്കും ലഭിച്ചില്ല. ഒടുവിൽ പ്രതികളെ പറ്റി വിവരം നൽകുന്നവർക്ക് ഒരു ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചു.അന്വേഷണം ഒരു തരി പോലും മുന്നോട്ട് പോകാതായതോടെ സി സി.ബി.ഐയും കഴിഞ്ഞ വർഷം ഫലം വിട്ടു. ജ്വല്ലറിക്കാരുടെ സംഘടന

പ്രഖ്യാപിച്ചു.അന്വേഷണം ഒരു തരി പോലും മുന്നോട്ട് പോകാതായതോടെ സി സി.ബി.ഐയും കഴിഞ്ഞ വർഷം സ്ഥലം വിട്ടു. ജ്വല്ലറിക്കാരുടെ സംഘടന, കർമ്മ സമിതി, ബന്ധുക്കൾ, ഉൾപെടെ ആർക്കും താൽപര്യമില്ലാതായതോടെ പ്രമാദമായ ഒരു കൊലക്കേസിന്റെ ഫയൽ കൂട്ടി അടച്ചു വെച്ചു.

Post a Comment

Previous Post Next Post