*അനുസ്മരണ യോഗവും പുഷ്പാർച്ചനയും നടന്നു*.
മുൻ പ്രധാനമന്ത്രിയും കോൺഗ്രസ്സ് നേതാവുമായിരുന്ന ഡോ: മൻമോഹൻ സിംഗിൻ്റെ നിര്യാണത്തിൽ അനുശോചിച്ചുകൊണ്ട് മാഹി ഗവ. ഹൗസിൽ അനുസ്മരണ യോഗവും പുഷ്പാർച്ചനയും നടന്നും.
പുതുച്ചേരി മുഖ്യമന്ത്രി എൻ.രംഗസാമി ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി യോഗം ഉദ്ഘാടനം ചെയ്തു.
രമേശ് പറമ്പത്ത് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.
ഡെപ്യൂട്ടി സ്പീക്കർ രാജവേലു ,മുൻ അഭ്യന്തര മന്ത്രി ഇ.വത്സരാജ് എന്നിവർ സംസാരിച്ചു.
റീജ്യണൽ അഡ്മിനിസ്ട്രേറ്റർ ഡി. മോഹൻ കുമാർ, മുൻസിപ്പൽ കമ്മീഷണർ സതേന്ദർ സിംഗ്, പോലീസ് സുപ്രണ്ട് ശരവണൻ ഉൾപ്പെടെ രാഷ്ട്രിയ,ഉദ്യോഗസ്ഥ രംഗത്തെ പ്രമുഖർ സംബന്ധിച്ചു.
Post a Comment