o വടകരയിൽ വെച്ച് ലോറിയിൽ കടത്തുകയായിരുന്ന മാഹി മദ്യവുമായി തമിഴ്നാട് സ്വദേശി പിടിയിൽ
Latest News


 

വടകരയിൽ വെച്ച് ലോറിയിൽ കടത്തുകയായിരുന്ന മാഹി മദ്യവുമായി തമിഴ്നാട് സ്വദേശി പിടിയിൽ

 *വടകരയിൽ വെച്ച് ലോറിയിൽ കടത്തുകയായിരുന്ന മാഹി മദ്യവുമായി  തമിഴ്നാട് സ്വദേശി പിടിയിൽ* 



ക്രിസ്തുമസ്, ന്യൂ ഇയർ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നടന്ന വാഹന പരിശോധനയിൽ    ചൊവ്വാഴ്ച്ച പുലർച്ചെ കെ ടി ബസാറിൽ വെച്ച്  KL-01- K-4122 നമ്പർ ലോറിയിൽ

കടത്തുകയായിരുന്ന  180  കുപ്പി  140.25 ലിറ്റർ മാഹി  മദ്യവുമായി

തമിഴ്നാട് കന്യാകുമാരിയിലെ വിളവൻ കോട്  പാലൂർ  മങ്കരൈ പ്ലാഗത്ത് വീട്ടിൽ  പുരുഷോത്ത(60)മനെ

വടകര എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ പി എം പ്രവീണിൻ്റെ നേതൃത്വത്തിലുള്ള  എക്സൈസ് സംഘം പിടികൂടി

 അസി.എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) പ്രമോദ് പുളിക്കൂൽ, പ്രിവന്റീവ് ഓഫീസർ ( Gr) , സായിദാസ് കെ പി, ഉനൈസ് എൻ.എം, ഡ്രൈവർ പ്രജീഷ് ഇ.കെ എന്നിവർ എക്സൈസ് സംഘത്തിൽ ഉണ്ടായിരുന്നു. 


സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി മാഹി അതിർത്തി പ്രദേശങ്ങളിൽ കർശനമായ നിരീക്ഷണവും, പരിശോധനയും ഏർപ്പെടുത്തിയിട്ടുണ്ട്.

Post a Comment

Previous Post Next Post