പുത്തനമ്പലത്തിൽ ലക്ഷാർച്ചന ഉത്സവത്തിന് കൊടിയേറി
പള്ളൂർ : ശ്രീകോയ്യോട്ട് പുത്ത നമ്പലം ശാസ്താ ക്ഷേത്രം - മഹാവിഷ്ണു ക്ഷേത്രം ലക്ഷാർച്ചന ഉത്സവത്തിന് കൊടിയേറി. ക്ഷേത്രം തന്ത്രി കാട്ടുമാടം ഈശാനൻ നമ്പൂതിരിപ്പാട് മുഖ്യകാർമ്മികത്വം വഹിച്ചു. അഷ്ടദ്രവ്യ ഗണപതി ഹോമം, ലക്ഷാർച്ചന, ആചാര്യവരണം, തായമ്പക, വിവിധ ശാസ്ത്രീയ നൃത്തങ്ങൾ, ഉത്സവ എഴുന്നള്ളത്ത് എന്നിവ നടന്നു. 28 മുതൽ ജനുവരി ഒന്ന് വരെ എല്ലാ ദിവസവും ഉത്സവവും മറ്റു കലാപരിപാടികളും നടക്കും. 28ന് രാത്രി 7.15ന് ഭക്തിഗാനസുധ, 29 ന് രാത്രി തിടമ്പ് നൃത്തം, 8.15 ന് ശാസ്ത്രീയ നൃത്തമഞ്ജരി, 30 ന് രാത്രി 7.15ന് പ്രഭാഷണം, 31 ന് രാത്രി 7.30 ന് പള്ളിവേട്ട ഘോഷയാത്ര, ജനുവരി ഒന്നിന് രാവിലെ 7.30 ന് ആറാട്ട്, കൊടിയിറക്കൽ, ഉച്ചയ്ക്ക് 12ന് ആറാട്ട് സദ്യ എന്നിവയോടെ ഉത്സവസമാപനം.
Post a Comment