o ഗവർണർക്ക് ഛായാചിത്രം സമ്മാനിച്ച് ആശുപത്രി ജീവനക്കാരൻ
Latest News


 

ഗവർണർക്ക് ഛായാചിത്രം സമ്മാനിച്ച് ആശുപത്രി ജീവനക്കാരൻ

 *ഗവർണർക്ക് ഛായാചിത്രം സമ്മാനിച്ച് ആശുപത്രി ജീവനക്കാരൻ*



മാഹി: ഐ സി യു ഉദ്ഘാടനത്തിന് മാഹി ആശുപത്രിയിലെത്തിയ ഗവർണർക്ക് അദ്ദേഹത്തിൻ്റെ ഛായാചിത്രം വരച്ചു സമ്മാനിച്ചു മാഹി ആശുപത്രിജീവനക്കാരനായ പള്ളൂർ മീത്തലെ ഒതയോത്ത് ഹൗസിലെ സന്തോഷ്

ഉദ്ഘാടനത്തിന് ഗവർണർ ആശുപത്രിയിലേക്ക് വരുന്നു എന്നറിഞ്ഞപ്പോൾ അദ്ദേഹത്തിന് എന്തെങ്കിലും ഉപഹാരം നല്കണമെന്ന് തീരുമാനിച്ചതിനെത്തുടർന്ന്    സഹപ്രവർത്തകൻ രാജേഷിൻ്റെ ആശയമായിരുന്നു ചിത്രകാരൻ കൂടിയായ സന്തോഷിനെക്കൊണ്ട് ഛായാചിത്രം വരച്ചു സമ്മാനിക്കാമെന്നത് .  ഡെപ്യൂട്ടി ഡയറക്ടർ ഡോ. എ പി ഇസ്ഹാഖിൻ്റെ പിന്തുണ കൂടിയായതോടെ ഛായചിത്രത്തിന് ജീവൻ വെക്കുകയായിരുന്നു
 


ആക്രിലിക് പെയിൻ്റിംഗിൽ ജോലി കഴിഞ്ഞ് വീട്ടിലെത്തിയ ചെറിയ സമയത്തിനുള്ളിലാണ് സന്തോഷ് ചിത്രം വരച്ചു തീർത്തത്

പുതുച്ചേരി ആരോഗ്യ വകുപ്പ് ഡയറക്ടർ വി രവിചന്ദ്രൻ, മാഹി ഗവ. ആശുപത്രി ഡെപ്യൂട്ടി ഡയറക്ട്ർ എ പി ഇസ്ഹാഖ്, പി പി രാജേഷ്, സന്തോഷ് എന്നിവർ ചേർന്നാണ് ഗവർണ്ണർക്ക് ഛായാചിത്രം സമ്മാനിച്ചത്

Post a Comment

Previous Post Next Post