സ്വാതന്ത്ര്യ സമരസേനാനികൾക്ക് ഉപഹാരം വിതരണം ചെയ്തു.
മാഹി:പുതുച്ചേരി സർക്കാർ, സ്വാതന്ത്ര്യ സമരസേനാനികൾക്കും / അവകാശികൾക്കും ഉപഹാരം വിതരണം ചെയ്തു മാഹി ഗവണ്മെന്റ് ഹൗസിൽ നടന്ന ചടങ്ങിൽ മാഹി എം.എൽ.എ രമേശ് പറമ്പത്ത് സ്വാതന്ത്ര്യ സമരസേനാനികൾക്കുള്ള ഉപഹാരം വിതരണം ചെയ്തു. മാഹി റീജിയണൽ അഡ്മിനിസ്ട്രേറ്റർ ഡി. മോഹൻ കുമാർ അധ്യക്ഷത വഹിച്ചു.
സ്വാതന്ത്ര്യം സമര സേനാനി കെ. ബാലനെ ചടങ്ങിൽ എം. എൽ.എ രമേശ് പറമ്പത്ത് ആദരിച്ചു. ഓഫീസ് സൂപ്രണ്ട് പി. പ്രവീൺ കുമാർ, സി.എച്ച് സുരേന്ദ്രൻ സംസാരിച്ചു.
Post a Comment