അഴിയൂർ ഹൈസ്കൂൾ സമീപത്ത് ഹൈവേയിൽ വാഹനത്തിൽ നിന്നും ഓയിൽ ചോർന്നു നിരവധി ബൈക്കുകൾ തെന്നി വീണു.
29/12/24 രാത്രി 9 30 ഓടെ ഹൈവേയിൽ വലിയ ടാങ്കർ ലോറിയിൽ നിന്നും ഓയിൽ ലീക്ക് ആയതോടെ ഇരുചക്ര വാഹനങ്ങൾ തെന്നി വീഴാൻ തുടങ്ങി. പ്രദേശവാസിയായ മർവാൻ വി പി , അനസ് നെല്ലോളി എന്നിവരുടെ നേതൃത്വത്തിൽ നാട്ടുകാർ ഉടൻ വാഹനങ്ങൾ തടഞ്ഞു നിർത്തുകയും വടകരയിൽ നിന്നും ഫയർഫോഴ്സിനെ വിളിക്കുകയും ചെയ്തു ഉടൻ ഫയർഫോഴ്സ് എത്തി റോഡ് കഴുകി വൃത്തിയാക്കിയതിനുശേഷമാണ് വാഹന ഗതാഗതം പുനസ്ഥാപിച്ചത്. റുഫൈസ് കാസിം. കുന്നുമ്മൽ യൂസഫ്. ഷാനവാസ്. റാജിസ്.ഷംസീർ എന്നിവർ ഗതാഗതം നിയന്ത്രിച്ചു
Post a Comment