o അഴിയൂരിൽ യൂത്ത് ലീഗ് വാഹന പ്രചരണ ജാഥ സംഘടിപ്പിച്ചു.
Latest News


 

അഴിയൂരിൽ യൂത്ത് ലീഗ് വാഹന പ്രചരണ ജാഥ സംഘടിപ്പിച്ചു.

 അഴിയൂരിൽ യൂത്ത് ലീഗ് വാഹന പ്രചരണ ജാഥ സംഘടിപ്പിച്ചു. '



അഴിയൂർ:

അടുത്ത മാസം 5 ന് നടക്കുന്ന അഴിയൂർ പഞ്ചായത്ത് മുസ്ലീം യൂത്ത് ലീഗ് പൊതു സമ്മേളനത്തിന്റെ ഭാഗമായി വാഹന പ്രചരണ ജാഥ സംഘടിപ്പിച്ചു.

ചോമ്പാൽ ഹാർബർ പരിസരത്ത് നിന്ന് ആരംഭിച്ച പ്രചരണ ജാഥ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലൂടെ സഞ്ചരിച്ച് രാത്രിയോടെ കുഞ്ഞിപ്പള്ളിയിൽ അവസാനിച്ചു.

മുസ്ലീം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് യു.എ. റഹീം ചോമ്പാലിൽ വെച്ച് ഉൽഘാടനം നിർവഹിച്ചു.ഇബ്രാഹിം ചോമ്പാൽ അധ്യക്ഷത വഹിച്ചു.

ഇ.ടി.അയ്യൂബ്, അഷ്ഫീല ഷഫീഖ്, പി.പി.ഇസ്മായിൽ, ടി.സി.എച്ച് അബൂബക്കർ ഹാജി, പി.പി.ഇസ്മായിൽ, ഏ.വി. സനീദ്, ഹാരിസ് മുക്കാളി, പി.കെ. കാസിം, ജാഥാ ക്യാപ്റ്റൻ ടി.സി.എച്ച് ജലീൽ ,വൈസ് ക്യാപ്റ്റൻ ഷാനീസ് മൂസ, കോർഡിനേറ്റർ സുനീർ ചോമ്പാല , നവാസ് നെല്ലോളി, സാജിദ് നെല്ലോളി, സമദ് കെ , സഹീർ ചോമ്പാല ,ഷക്കീർ ടി.ജി, ഷാനവാസ്,  എന്നിവർ സംസാരിച്ചു.

പാട്ടു വണ്ടി.

എസ്.ടി.യുടെ ആഭിമുഖ്യത്തിൽ ഏർപ്പെടുത്തിയ പാട്ടു വണ്ടി വാഹന പ്രചരണ ജാഥക്ക് മാറ്റുകൂട്ടി.

Post a Comment

Previous Post Next Post