മാഹി ഗവ: എൽ പി സ്കൂൾ രക്ഷിതാക്കൾ ധർണ്ണ നടത്തി
മാഹി: മാഹി റീജിണ്യൽ അഡ്മിനിസ്ട്രേഷൻ ഓഫീസിന് മുമ്പിൽ മാഹി GLPS വിദ്യാർത്ഥികളുടെ രക്ഷിതാക്കളുടെ പ്രതിഷേധ ധർണ്ണ നടന്നു. 250 ഓളം കുട്ടികൾ വിദ്യാഭ്യാസം നടത്തി വരുന്ന ഗവ: എൽ പി സ്കൂൾ മാഹിയെ മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റി സ്കൂൾ തന്നെ ഇല്ലാതാക്കാനുള്ള അധികാരികളുടെ തീരുമാനം പുന:പരിശോധിക്കുക, സ്കൂൾ ഇപ്പോഴുള്ള കെട്ടിടത്തിൽ തന്നെ തുടരുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് രക്ഷിതാക്കൾ PTA യുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ നടത്തിയത്. പി.ടി.എ പ്രസിഡണ്ട് സാബിർ കിഴക്കയിൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജെ.സി.പി.ടി എ ജന: സിക്രട്ടറി അനിൽ.സി.പി , മാഹി ഗവ: സ്കൂൾ പാരൻ്റ്സ് അസോസിയേഷൻ രക്ഷാധികാരി റഷീദ് അടുവാട്ടിൽ, മാഹി ജില്ല മുസ്ലിം ലീഗ് ജന: സിക്രട്ടറി ഇസ്മയിൽ, SFI തലശ്ശേരി ഏരിയ സിക്രട്ടറി മുഹമ്മദ് ഫവാസ് , ശോബിഗ, ഷിറോന എന്നിവർ അഭിവാദ്യങ്ങൾ അർപ്പിച്ചു സംസാരിച്ചു . പർവീൻ റഹീസ് സ്വാഗതവും റിസ്‌വാന നന്ദിയും പറഞ്ഞു,
ഷിബു കാളാണ്ടിയിൽ, സുനൈന , നജീബ്, ആയിഷബി, രജിഷ എന്നിവർ നേതൃത്വം നൽകി.
മുൻ പുതുച്ചേരി മുഖ്യമന്ത്രിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി

Post a Comment