*സൗഹൃദ ചായ മാനവ സ്നേഹത്തിൻ്റെ കൂട്ടായ്മയായി*
ചാലക്കര. ഉത്തരവാദിത്തം മനുഷ്യപ്പറ്റിന്റെ രാഷ്ട്രീയം എന്ന ശീർഷകത്തിൽ ഡിസംബർ 27,28,29 തിയ്യതികളിൽ തൃശ്ശൂരിൽ വെച്ച് നടക്കുന്ന കേരള യുവജന സമ്മേളനത്തിന്റെ പ്രചാരണർത്ഥം ചാലക്കര യൂണിറ്റ് sys ന്റെ ആഭിമുഖ്യത്തിൽ സൗഹൃദ ചായ സംഘടിപ്പിച്ചു
ചാലക്കര വായനശാലാ അങ്കണത്തിൽ
നാട്ടിൻ പുറത്തെ ചായക്കട പുനരാവിഷ്ക്കരിച്ച് ഇരുഭാഗത്തും ബെഞ്ചിട്ടിരുന്ന് വിവിധ രാഷ്ട്രീയ- മത വിഭാഗത്തിൽ പെടുന്നവരും സാംസ്ക്കാരിക പ്രവർത്തകരും
ചായയും പലഹാരങ്ങളും കഴിച്ചു ഉദാത്തമായ മനുഷ്യസ്നേഹത്തിൽ ഊന്നിയുള്ള സ്നേഹ വചനങ്ങൾ കൈമാറി നാടിന്റെ ഒരുമ പ്രഖ്യാപിച്ചു. എം. എൻ ഹുസൈൻ സഖാഫിയുടെ അധ്യക്ഷതയിൽ നടന്ന പരിപാടി ദേശീയ അധ്യാപക അവാർഡ് ജേതാവ് സി വി രാജൻ പെരിങ്ങാടി ഉദ്ഘാടനം ചെയ്തു.ഷംസീർ സുറൈജി,വി ജനാർദനാൻ, സത്യൻ കേളോത്ത്, അഷ്‌കർ സഖാഫി ഗൂടല്ലൂർ, അബ്ദുൽ കാദർ, കീഴന്തൂർ പദ്മനാഭൻ നമ്പ്യാർ, അച്ഛമ്പത്ത് ദാമോദരൻ, ടി കെ വാസീം,ഷംസീർ ഏടന്നൂർ, ചാലക്കര പുരുഷു, സന്ദീപ് കെ വി, എ വി യുസഫ്, ഫൈസൽ ഹാജി ആമിനാസ് എന്നിവർ പങ്കെടുത്തു. റുബീസ് ചാലക്കര സ്വാഗതവും നിഹാൽ ചന്തങ്കണ്ടി നന്ദിയും പറഞ്ഞു.
Post a Comment