o ഫുട്ബോൾ മാമാങ്കത്തിന് മാഹി പ്ലാസ് ദ ആംസ് ഒരുങ്ങുന്നു ടൂർണമെൻ്റ് ഫിബ്രവരി 8 ന് ആരംഭിക്കും
Latest News


 

ഫുട്ബോൾ മാമാങ്കത്തിന് മാഹി പ്ലാസ് ദ ആംസ് ഒരുങ്ങുന്നു ടൂർണമെൻ്റ് ഫിബ്രവരി 8 ന് ആരംഭിക്കും

 

ഫുട്ബോൾ മാമാങ്കത്തിന് മാഹി  പ്ലാസ് ദ ആംസ് ഒരുങ്ങുന്നു
ടൂർണമെൻ്റ് ഫിബ്രവരി 8 ന് ആരംഭിക്കും




മാഹി സ്പോർട്സ് ക്ളബിൻ്റെ ആഭിമുഖ്യത്തിൽ  ഡൗൺ ടൗൺ മാൾ ട്രോഫിക്കും, സൈലേം ഷീൽഡിനും , റണ്ണേർസിനായി നല്കുന്ന    ലക്സ് ഐവി സലോൺ ട്രോഫിക്കും, മെൻസ് ക്ളബ് സലോൺ ഷീൽഡിനും  വേണ്ടി നടക്കുന്ന 41-ാമത് അഖിലേന്ത്യ സെവൻസ് ഫ്ളഡ് ലൈറ്റ് ഫുട്ബോൾ ടൂർണ്ണമെൻ്റിന് ഫിബ്രവരി എട്ടിന് തുടക്കമാവുമെന്ന് സംഘാടകർ അറിയിച്ചു


 കേരള നിയമസഭ സ്പീക്കർ എ എൻ ഷംസീർ,  മുഖ്യരക്ഷാധികാരിയായുള്ള ടൂർണ്ണമെൻ്റ്

 2025 ഫിബ്രവരി 8ന് ആരംഭിച്ച് 23ന് അവസാനിക്കും

 16 ടീമുകൾ  ടൂർണ്ണമെന്റിൽ മാറ്റുരയ്ക്കുമെന്ന്  ഭാരവാഹികൾ അറിയിച്ചു

സ്ത്രീകൾക്ക് പ്രവേശനം സൗജന്യമായിരിക്കും

കേരളം ,കർണ്ണാടക , പോണ്ടിച്ചേരി ഗോവ സംസ്ഥാനങ്ങളിൽ നിന്നും

കാസർക്കോഡ്,കണ്ണൂർ കോഴിക്കോട്, തൃശൂർ പാലക്കാട് ജില്ലകളിൽ നിന്നും മാഹിയിൽ നിന്ന് ഒരു പ്രാദേശിക ടീമും ടൂർണ്ണമെൻ്റിൽ മത്സരിക്കും

മയ്യഴിയിലെ മൈതാനമായ പ്ലാസ് ദ ആംസീൽ രാത്രി 7 മണിക്കാണ് മത്സരങ്ങൾ അരങ്ങേറുക.

ഫുട്ബോൾ ടൂർണ്ണമെൻ്റ് കമ്മിറ്റിചെയർമാൻ അനിൽ വിലങ്ങിൽ ,കോർഡിനേറ്റർ കെ സി നികിലേഷ്,ജനറൽ കൺവീനർ ജയരാജൻ അടിയേരി,ശ്രീകുമാർ ഭാനു ,  ഉത്തമരാജ്  മാഹി  , വിനയൻ പുത്തലത്ത് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു

Post a Comment

Previous Post Next Post