തലശേരി സിപിഐഎം ഏരിയ സമ്മേളനത്തിന് പതാക ഉയർന്നു
തലശേരി സിപിഐഎം ഏരിയ സമ്മേളനത്തിന് പതാക ഉയർന്നു. പൊതുസമ്മേളന നഗരിയായ കോടിയേരി ബാലകൃഷ്ണൻ നഗറിൽ (മുണ്ടോക്ക്) സംഘാടകസമിതി ചെയർമാൻ കെ പി സുനിൽകുമാർ പതാക ഉയർത്തി. ഏറിയ സെക്രട്ടറി സി കെ രമേശൻ സ്വാഗതം പറഞ്ഞു. ജില്ലാ കമ്മിറ്റി അംഗം എം സി പവിത്രൻ അധ്യക്ഷത വഹിച്ചു. സ്മൃതി കുടീരങ്ങളിൽ നിന്ന് പുറപ്പെട്ട കൊടിമര, പതാക, ദീപശിഖാ ജാഥകൾ ന്യൂമാഹി ടൗണിൽ സംഗമിച്ച് അത് ലെറ്റുകൾ, റെഡ് വളണ്ടിയർമാർ, ബൈക്ക് റാലി എന്നിവയുടെ അകമ്പടിയോടെ പൊതുസമ്മേളന നഗരിയിൽ എത്തിച്ചു.
കൊടിമര ജാഥ ചെറുകല്ലായിൽ ഏരിയ സെക്രട്ടറി സി കെ രമേശൻ ഉദ്ഘാടനം ചെയ്തു. ജാഥാ ലീഡർ ടി പി ശ്രീധരൻ ഏറ്റുവാങ്ങി. പതാകജാഥ പുന്നോൽ സി എച്ച് കണാരൻ സ്മൃതി കുടീരത്തിൽ നിന്ന് ജില്ലാ സെക്രട്ടറിയേറ്റ് അംഗം കാരായി രാജൻ ഉദ്ഘാടനം ചെയ്തു. ജാഥാ ലീഡർ വി സതി പതാക ഏറ്റുവാങ്ങി. ഏരിയയിലെ 31 രക്തസാക്ഷി കുടീരത്തിൽ നിന്നും പുറപ്പെട്ട ദീപശിഖ വിവിധ കേന്ദ്രങ്ങളിൽ നിന്ന് പ്രധാന ജാഥകളോടൊപ്പം ചേർന്നു. പ്രധാന ദീപശിഖ ജാഥ തലശേരി ജവഹർഘട്ടിൽ നിന്ന് ജില്ലാ കമ്മിറ്റിയംഗം എംസി പവിത്രൻ ഉദ്ഘാടനം ചെയ്തു. ജാഥാ ലീഡർ കാരായി ചന്ദ്രശേഖരൻ ഏറ്റുവാങ്ങി. സമ്മേളന നഗരിയിൽ പതാക വി ജനാർദ്ദനനും കൊടിമരം വി ജയബാലുവും ദീപശിഖ ടി സുരേന്ദ്രനും ഏറ്റുവാങ്ങി.


Post a Comment