അമ്മയ്ക്ക് ഒരു മരം
നെഹ്റു യുവകേന്ദ്രയുടെ അമ്മയ്ക്ക് ഒരു മരം പദ്ധതിയുടെ ഭാഗമായി തീരം സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ മാഹി പാറക്കൽ ഗവ. എൽ പി സ്കൂളിൽ വെച്ച് വൃക്ഷത്തൈ വിതരണം ചെയ്യുകയും സ്കൂൾ പരിസരത്ത് വൃക്ഷത്തൈ നടുകയും ചെയ്തു
സ്കൂൾ പ്രധാന അധ്യാപകൻ ബി ബാലപ്രദീപ് പരിപാടി ഉദ്ഘാടനം ചെയ്തു.
തീരം സാംസ്കാരിക വേദി പ്രസിഡണ്ട് പി എൻ മഹേഷ്, സിക്രട്ടറി കെ വി കൃപേഷ്, അനിൽ കുമാർ, മഞ്ജുഷ, സ്കൂൾ അധ്യാപകർ വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.

Post a Comment