o രഘുവരൻ സ്‌മാരക പ്രശ്‌നോത്തരി
Latest News


 

രഘുവരൻ സ്‌മാരക പ്രശ്‌നോത്തരി

 രഘുവരൻ സ്‌മാരക പ്രശ്‌നോത്തരി



പള്ളൂർ

കവിയും സാംസ്‌കാരിക പ്രവർത്തകനുമായിരുന്ന രഘുവരൻ പള്ളൂരിന്റെ ഒമ്പതാമത്‌ ചരമവാർഷിക ദിനത്തോടനുബന്ധിച്ച്‌ വിദ്യാർഥികൾക്കായി പ്രശ്‌നോത്തരി സംഘടിപ്പിച്ചു. കോയ്യോട്ടുതെരു ഗണപതിവിലാസം ജെബി സ്‌കൂളിൽ സെന്റ്‌ ജോസഫ്‌സ്‌ എച്ച്‌എസ്‌എസ്‌ മുൻ പ്രിൻസിപ്പൽ വി കെ സുരേഷ്‌ബാബു ഉദ്‌ഘാടനം ചെയ്‌തു. വടക്കൻ ജനാർദനൻ അധ്യക്ഷനായി. ഗാനരചയിതാവ്‌ ആനന്ദ്‌കുമാർ പറമ്പത്ത്‌ വിശിഷ്‌ടാതിഥിയായിരുന്നു. പള്ള്യൻ പ്രമോദ്‌, പിപി ചന്ദ്രൻ, പ്രദീപ്‌ ടി സി, സ്‌കൂൾ പ്രധാനധ്യാപിക കെ അനുഷ,   കെ കെ പ്രവീൺ എന്നിവർ സംസാരിച്ചു. സ്‌നിതിക്‌ എ വി (ഒളവിലം എൽപി), നിധാൻ അഭിലാഷ്‌ (പലയാട്‌ ബേസിക്‌ യുപി), തേജസ്‌ രാധാകൃഷ്‌ണൻ (ചമ്പാട്‌ വെസ്‌റ്റ്‌ യുപി) എന്നിവർ എൽപി വിഭാഗത്തിലും തൻഹതാര എസ്‌ നാഥ്‌ (ചൊക്ലി രാമവിലാസം), അനയ്‌ സന്തോഷ്‌ (തലശേരി സെന്റ്‌ ജോസഫ്‌സ്‌), റിഹാൻ വിനോദ്‌ (കാരാറത്ത്‌ യുപി) എന്നിവർ യുപി വിഭാഗത്തിലും ഒന്നുമുതൽ മൂന്നുവരെ സ്ഥാനം നേടി. എരഞ്ഞോളി പഞ്ചായത്ത്‌ മുൻ പ്രസിഡന്റ്‌ എകെ രമ്യ സമ്മാനം വിതരണം ചെയ്‌തു. പി ദിനേശൻ സ്വാഗതവും വി പി ഷാൻവിൻ നന്ദിയും പറഞ്ഞു.




Post a Comment

Previous Post Next Post