വനിത സെൽ ഉദ്ഘാടനം
മാഹി കോ-ഓപ്പറേറ്റീവ് കോളജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ 2024 - 2025 വർഷത്തിലെ വനിത സെൽ ഉദ്ഘാടനം കോളേജ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. ടീം ശ്രീ കുറുമ്പ മാഹി യുടെ സ്വാഗത നൃത്തത്തോടെ പരിപാടിക്ക് തുടക്കം കുറിച്ചു. ചടങ്ങിൽ വനിത സെൽ സെക്രട്ടറി നേഹ ഫാത്തിമ സ്വാഗത പ്രസംഗം നടത്തി. പ്രശസ്ത ക്രിമിനൽ ലോയർ അഡ്വക്കെറ്റ് പി. ടി ജയ വനിത സെല്ലിന്റെ ഉദ്ഘാടന കർമ്മം നിർവഹിച്ചു. MCCIT പ്രസിഡന്റ് സജിത്ത് നാരായണൻ വനിത സെല്ലിന്റെ പേരും ലോഗോയും പ്രകാശനം ചെയ്യുകയും, ആശംസകൾ അറിയിക്കുകയും ചെയ്തു. വനിത സെൽ കോർഡിനേറ്റർ നൈജി. ഒ അദ്ധ്യക്ഷത വഹിച്ചു. MCCTE പ്രിൻസിപ്പലും വനിത സെൽ ചെയർപേഴ്സൺ കൂടിയായ ഡോ. ശ്രീലത കെ. ആശംസകളർപ്പിച്ചു സംസാരിച്ചു. യൂണിയൻ ചെയർപേഴ്സൺ നന്ദന സി, വനിത സെൽ മെമ്പർ സഫീർ പി. വി എന്നിവർ ആശംസകളറിയിച്ചു. വനിത സെൽ മെമ്പർ അനുശ്രീ എ. കെ നന്ദി അറിയിച്ചു.

Post a Comment