*പന്തക്കൽ പന്തോക്കാവ് അയ്യപ്പക്ഷേത്രത്തിലെ കവർച്ച :പ്രതി പോലീസ് പിടിയിൽ*
മാഹി: പന്തക്കൽ പന്തോക്കാവ് അയ്യപ്പക്ഷേത്രത്തിലെ കവർച്ചയുൾപ്പെടെ നിരവധി കേസുകളി ൽ പ്രതിയായ യുവാവിനെ കാസർകോട് ടൗൺ പൊലീസ് അറസ്റ്റു ചെയ്തു.
കാസർകോട് തളങ്കര വില്ലേജ് ഓഫിസ് കുത്തി ത്തുറന്ന് മോഷണശ്രമം നടത്തിയ പത്തനംതിട്ട മ ലയോലപ്പുഴയിലെ കല്ലൂർ വിഷ്ണുവിനെയാണ് (32) അറസ്റ്റു ചെയ്തത്. രണ്ടു ദിവസം മുമ്പാണ് കാസർകോട് തളങ്കരയിലെ വില്ലേജ് ഓഫിസ് കു ത്തിത്തുറന്ന് മോഷണ ശ്രമം നടത്തിയത്.
പന്തക്കൽ ക്ഷേത്രത്തിൽനിന്ന് മോഷ്ടിച്ച ചില്ലറ നാണയത്തുട്ടുകൾ ടൗണിലെ കടയിൽ നൽകാ ൻ ശ്രമിക്കുന്നതിനിടെ സംശയം തോന്നിയ കടയു ടമ പൊലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് ഇ യാളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെ യ്തപ്പോഴാണ് നിരവധി മോഷണ കേസുകളിലെ പ്രതിയാണെന്ന് വ്യക്തമാത്.
ക്ഷേത്രത്തിലെ ഓഫിസ് മുറിയിൽ സഞ്ചിയിൽ സൂക്ഷിച്ച നാണയങ്ങളും വഴിപാട് കൗണ്ടറിലെ മേശവലിപ്പിലുണ്ടായിരുന്ന പണവുമുൾപ്പെടെ 2,000 രൂപയോളമാണ് കവർന്നത്. അന്നദാന ഹാ ളിൽ സൂക്ഷിച്ചിരുന്ന കമ്പിപ്പാര ഉപയോഗിച്ച് വഴി പാട് കൗണ്ടറിൻ്റെ ചില്ലുകൾ തകർത്താണ് മോ ഷ്ടാവ് കൗണ്ടറിലെത്തിയത്. ബുധനാഴ്ച് പുലർച്ച 4.30ന് അയ്യപ്പകീർത്തനം വെക്കാൻ ഭാരവാഹി യായ രവി നികുഞ്ജം ക്ഷേതത്തിലെത്തിയപ്പോ ഴാണ് വഴിപാട് കൗണ്ടറിലെ മേശവലിപ്പ് അടക്കമു ള്ള സാമഗ്രികൾ ഓഫിസ് വരാന്തയിൽ ചിതറിക്കി ടക്കുന്നത് കണ്ടത്. ഉടൻ പന്തക്കൽ പൊലീസ് സ്റ്റേഷനിൽ വിവരമറിയിച്ചു.
പള്ളൂർ എസ്.ഐ സി.വി. റെനിൽ കുമാർ, പന്ത
ക്കൽ എസ്.ഐ പി. ഹരിദാസ് എന്നിവരുടെ നേ
തൃത്വത്തിൽ പൊലീസ് സംഘം ക്ഷേത്രത്തിലെ
സി.സി.ടി.വി കാമറ ദൃശ്യങ്ങൾ പരിശോധിച്ചു.
കാവി മുണ്ടും കള്ളി ടീഷർട്ടും ധരിച്ചയാൾ അർധ
രാത്രി ക്ഷേത്രത്തിൽ പ്രവേശിച്ച് മോഷണം നട
ത്തുന്നത് വ്യക്തമാണ്. പള്ളൂർ പൊലീസ് കാസർ
കോട്ടെത്തി നിലവിൽ റിമാൻഡിലുള്ള പ്രതിയെ
നടപടിക്രമങ്ങൾ പൂർത്തിയാക്കി അറസ്റ്റുചെയ്യുമെന്ന് എസ്.ഐ പറഞ്ഞു.

Post a Comment