o അഴിയൂർ ഗ്രാമപഞ്ചായത്ത്‌ കേരളോത്സവം ഡിസംബർ 1 മുതൽ 8 വരെ നടക്കും
Latest News


 

അഴിയൂർ ഗ്രാമപഞ്ചായത്ത്‌ കേരളോത്സവം ഡിസംബർ 1 മുതൽ 8 വരെ നടക്കും

 *അഴിയൂർ ഗ്രാമപഞ്ചായത്ത്‌ കേരളോത്സവം ഡിസംബർ 1 മുതൽ 8 വരെ നടക്കും*



അഴിയൂർ :  അഴിയൂർ ഗ്രാമപഞ്ചായത്ത്‌  കേരളോത്സവം ഡിസംബർ 1 മുതൽ 8 വരെ വരെ നടത്തുന്നതിന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  ആയിഷ ഉമ്മർ അധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് ഓഫീസിൽ വെച്ച് ചേർന്ന  സംഘാടകസമിതി രൂപീകരണ യോഗം തീരുമാനിച്ചു .ഗ്രാമപഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ശശിധരൻ തോട്ടത്തിൽ,വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ  അനിഷ ആനന്ദസദനം, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അബ്ദുൾ റഹീം പുഴക്കൽ പറമ്പത്ത്, അസിസ്റ്റന്റ് സെക്രട്ടറി സുനീർ കുമാർ എം എന്നിവർ സംസാരിച്ചു. പഞ്ചായത്ത്‌ സെക്രട്ടറി ഷാജി ആർ എസ്  സ്വാഗതവും പ്രൊജക്ട് അസിസ്റ്റന്റ് സഫീർ കെ കെ നന്ദിയും പറഞ്ഞു.ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ,യുവജന സംഘടന ഭാരവാഹികൾ,യൂത്ത് ക്ലബ്ബ് ഭാരവാഹികൾ എന്നിവർ യോഗത്തിൽ സംബന്ധിച്ചു.

ഓൺലൈൻ രജിസ്ട്രേഷൻ സമയം നവംബർ 25 തിങ്കൾ വൈകുന്നേരം 5 മണിക്ക് അവസാനിക്കും.

Post a Comment

Previous Post Next Post