o സമരക്കാർ സി.ഇ.ഒ.യുമായി ചർച്ച നടത്തി
Latest News


 

സമരക്കാർ സി.ഇ.ഒ.യുമായി ചർച്ച നടത്തി

 സമരക്കാർ സി.ഇ.ഒ.യുമായി ചർച്ച നടത്തി



സംഭവമറിഞ്ഞ് ചീഫ് എഡുക്കേഷൻ ഓഫീസർ ഇൻ ചാർജ് എം.തനൂജ സ്കൂളിലെത്തി സമരക്കാരുമായും രക്ഷിതാക്കളുമായും ചർച്ച നടത്തി. അടിയന്തര പരിഹാരമുണ്ടാക്കാമെന്ന് ഉറപ്പ് നൽകി. പൊതുപ്രവർത്തകരായ ഒ.വി.ജിനോസ് ബഷീർ, എ.കെ.സിദ്ദിഖ് പള്ളൂർ, പി.ടി.എ. പ്രസിഡൻ്റ് കെ.വി.സന്ദീപ് എന്നിവരും ചർച്ചയിൽ പങ്കെടുത്തു. പ്രശ്നങൾ പരിഹരിക്കണമെന്ന് സ്കൂളിലെ പൂർവ്വ വിദ്യാർഥി കൂട്ടായ്മ സഹപാഠി പ്രസിഡൻ്റ് കെ.മോഹനൻ, സെക്രട്ടറി വത്സൻ ചാലക്കര എന്നിവർ ആവശ്യപ്പെട്ടു. സ്കൂൾ അധികൃതരുടെ അനാസ്ഥയെക്കുറിച്ച് രക്ഷിതാക്കളുടെ ഒട്ടേറെ പരാതികളുയർന്നു.

സംഭവത്തെത്തുടർന്ന് പളളൂർ പോലീസ് സ്ഥലത്തെത്തിയിരുന്നു.


Post a Comment

Previous Post Next Post