*പ്രഭാത ഭേരിയും പുഷ്പാർച്ചനയും നടത്തി.*
മാഹി മേഖലാ യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി ജയന്തി ദിനത്തിൽ പ്രഭാത ഭേരിയും, പുഷ്പാർച്ചനയും നടത്തി.
പള്ളൂർ ഇന്ദിരാ ഭവനിൽ നിന്നും തുടങ്ങിയ പ്രഭാത ഭേരി പള്ളൂരിൻ്റെ വിവിധ ഇടങ്ങളിലൂടെ നടന്ന് പാറാൽ ബൈപ്പാസ് ജംഗ്ഷനിൽ അവസാനിപ്പിച്ചു.തുടർന്ന് മേഖലാ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് കെപി രെജിലേഷിൻ്റെ നേതൃത്വത്തിൽ ഗാന്ധിജിയുടെ ഫോട്ടയിൽ പുഷ്പാർച്ചന നടത്തി.
യൂത്ത് കോൺഗ്രസ് മേഖലാ വൈസ് പ്രസിഡൻറ് മുഹമ്മദ് സർഫാസ്, സംസ്ഥാന യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറിമാരായ എം കെ ശ്രീജേഷ്,അലി അക്ബർ ഹാഷിം, ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറിമാരായ അജയൻ പൂഴിയിൽ,ജിജേഷ് കുമാർ ചാമേരി,മുൻ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് അൻസിൽ അരവിന്ദ്,അനൂപ്,പ്രേംജിത്ത്, രവീന്ദ്രൻ കെ എം,പ്രദീപൻ വള്ളിൽ,അജിതൻ സി, രാമചന്ദ്രൻ പി,ജിബേഷ് കുമാരൻ തുടങ്ങിയവർ പങ്കെടുത്തു.
Post a Comment