*നിക്ഷേപ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു*
മാഹി കോ-ഓപ്പറേറ്റീവ് കോളേജ് ഓഫ് ഹയർ എജുക്കേഷൻ ആൻഡ് ടെക്നോളജി, പി.ജി ഡിപ്പാർട്ട്മെന്റ് ഓഫ് കൊമേഴ്സിന്റെ ആഭിമുഖ്യത്തിൽ ഇൻവെസ്റ്റർ അവേർനെസ്സ് ഓൺ ക്യാപിറ്റൽ മാർക്കറ്റ് എന്ന വിഷയത്തിൽ ഏകദിന വർക്ക്ഷോപ്പ് സംഘടിപ്പിച്ചു. ആലിസ് ബ്ലൂ ഫിനാൻഷ്യൽ സർവീസ് പ്രൈവറ്റ് ലിമിറ്റഡ്- ബാംഗ്ലൂർ, അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് അനിൽകുമാർ കെ.എ പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തി.MCX - കേരള സ്റ്റേറ്റ് ഹെഡ് ശ്രീ.ബിജു ഗോപിനാഥൻ കമ്മോഡിറ്റി മാർക്കറ്റിങ്ങിനെ കുറിച്ചും നിക്ഷേപങ്ങളുടെ വൈവിധ്യവൽക്കരണത്തെകുറിച്ചു മുള്ള ക്ലാസ്സ് എടുത്തു.
കോളേജ് പ്രിൻസിപ്പൽ ഡോ. സി. ജി ലക്ഷ്മിദേവി അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് പ്രിൻസിപ്പൽ ഡോ. കെ. വി ദീപ്തി, വകുപ്പ് മേധാവി ബിൻസി മോൾ കെ. കെ, അസിസ്റ്റന്റ് പ്രൊഫസർ ഡോ. എം ധനിഷ എന്നിവർ സംസാരിച്ചു.

Post a Comment