തലശ്ശേരി നഗരസഭ ഓഫീസ് മാർച്ചിൽ സംഘർഷം
തലശ്ശേരി : കടലോരത്തെ മത്സ്യ-മാംസമാർക്കറ്റ് റോഡിൽ അനാവശ്യ വാഹന നിയന്ത്രണം ഏർപ്പെടുത്തുന്ന നീക്കത്തിൽ പ്രതിഷേധിച്ച് തൊഴിൽ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ മത്സ്യ തൊഴിലാളികൾ നഗര സഭാ ഓഫിസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം.. നഗരസഭാ കാര്യാലയത്തിൻ്റെ പ്രധാന ഗേറ്റിന് മുന്നിൽ അണിനിരന്ന പൊലീസ് മാർച്ച് തടഞ്ഞു. അകത്ത് കടക്കാനുള്ള മത്സ്യ തൊഴിലാളികളുടെ ശ്രമം പൊലീസ് തടഞ്ഞതോടെ ഉന്തുംതള്ളുമുണ്ടായി. സംഘർഷാവസ്ഥയിൽ നഗരസഭാ ഓഫിസിന് തൊട്ടു മുന്നിലെ എം.ജി റോഡിൽ ഏതാനും സമയം ഗതാഗതം തടസ്സപ്പെട്ടു. നേതാക്കൾ ഇടപെട്ടു പ്രവർത്തകരെ
പിൻതിരിപ്പിച്ചതിനാൽ അനിഷ്ടസംഭവങൾ ഒഴിവായി. എസ്.ടി.യു. ദേശീയ വൈസ് പ്രസിഡന്റ് എം.എ കരീം സമരം ഉദ്ഘാടനം ചെയ്തു. മത്സ്യ മേഖലയെ പ്രതികൂലമായി ബാധിക്കുന്ന തീരുമാനം പിൻവലിച്ചില്ലെങ്കിൽ, ' സമരം ശക്തിപ്പെടുത്തുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. വാർഡ് കൗൺസിലർ ഫൈസൽ പുനത്തിൽ അദ്ധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു നേതാവ് ടി. രാഘവൻ, കോൺഗ്രസ് നേതാവ് സജീവ് മാറോളി, ഹംസകോയ, വെൽഫെയർ പാർട്ടി പ്രതിനിധി സാജിത് കോമത്ത്, എസ്.ഡി.പി.ഐ പ്രതിനിധി കെ.ഷാനവാസ്, റഷീദ് തലായി, പാലക്കൽ അലവി, എം.കെ. ഉസ്മാൻ, സുനീർ വി, ഹാരിസ് വി, കെ.രാജേഷ് സംസാരിച്ചു. എം.കെ. സുനിയാസ്, മുഹമ്മദ് അഷറഫ് ടി.കെ, ഖാലിദ് നടുക്കണ്ടി, സലാം പൂക്കോട, നിത്യൻ പൂക്കോം, ശ്രീജിത്ത്, എച്ച് എച്ച് ഖാലിദ്, ഇ.ഡി.കെ.നജീബ് എന്നിവർ നേതൃത്വം നൽകി. എസ് ബഷീർ സ്വാഗതവും പി നൗഷാദ് നന്ദിയും പറഞ്ഞു.
എസ്.ഡി.പി.ഐ പ്രതിനിധി കെ.ഷാനവാസ്, റഷീദ് തലായി, പാലക്കൽ അലവി, എം.കെ. ഉസ്മാൻ, സുനീർ വി, ഹാരിസ് വി, കെ.രാജേഷ് സംസാരിച്ചു. എം.കെ. സുനിയാസ്, മുഹമ്മദ് അഷറഫ് ടി.കെ, ഖാലിദ് നടുക്കണ്ടി, സലാം പൂക്കോട, നിത്യൻ പൂക്കോം, ശ്രീജിത്ത്, എച്ച് എച്ച് ഖാലിദ്, ഇ.ഡി.കെ.നജീബ് എന്നിവർ നേതൃത്വം നൽകി. എസ് ബഷീർ സ്വാഗതവും പി നൗഷാദ് നന്ദിയും പറഞ്ഞു.
ടൂറിസം വികസനത്തിന്റെയുംടൂറിസ്റ്റുകളുടെയും സൗകര്യം കണക്കിലെടുത്തും പ്രദേശത്ത് വർദ്ധിച്ചു വരുന്ന ലഹരി ഇടപാടുകളെ നിയന്ത്രിക്കാനും ലക്ഷ്യമിട്ടാണ് വൈകിട്ട് 3 മുതൽ പുലർച്ചെ 3 മണിവരെ കടൽപാലം മാർക്കറ്റ് റോഡിൽ വാഹന ഗതാഗതവും പാർക്കിങ്ങും നിരോധിക്കാൻ നേരത്ത ട്രാഫിക് റഗുലേറ്ററി കമ്മിറ്റി നിർദ്ദേശിച്ചിരുന്നു. പ്രസ്തുത നിർദ്ദേശത്തിന് ഇക്കഴിഞ്ഞ ശനിയാഴ്ച ചേർന്ന നഗരസഭാ കൗൺസിൽ യോഗം പ്രതിപക്ഷ അംഗങ്ങളുടെ വിയോജിപ്പ് മറികടന്ന് അംഗീകാരവും നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് വിവിധ രാഷ്ടിയ, ട്രേഡ് യൂനിയനുകൾ പ്രതിഷേധവുമായി രംഗത്തിറങ്ങിയത്.
Post a Comment